Thursday, June 19, 2025

Kerala

സംസ്ഥാന ബജറ്റ് ഒറ്റനോട്ടത്തില്‍

തിരുവനന്തപുരം: 1,35,419 കോടി റവന്യൂ വരുമാനവും 1,76089 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അതരിപ്പിച്ചത്. റവന്യൂ കമ്മി 23,942 കോടി രൂപയും ധനകമ്മി 39,662 കോടി രൂപയും കണക്കാക്കുന്നു. ശമ്പളത്തിന് 40,051 കോടി രൂപയും പെന്‍ഷന് 28,240 കോടി രൂപയും സബ്സിഡിയ്ക്ക് 2190 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 14,149 കോടി കുടുംബശ്രീയ്ക്ക്...

സംസ്ഥാന ബജറ്റില്‍ അതിജീവന തന്ത്രങ്ങള്‍

തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടുവരുന്ന സംസ്ഥാനം അതിജീവനത്തിന്റെ പാതയിലാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അതീവ ദാരിദ്ര്യം അനുഭവിക്കുന്ന 64006 കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇവരെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ പദ്ധതി രൂപീകരിക്കും. ഇതിനായി ഗ്യാപ് ഫണ്ടായി 50 കോടി രൂപ അനുവദിക്കും. ബജറ്റില്‍...

സാധാരണക്കാരന്റെ നടുവൊടിക്കുന്ന ബജറ്റ്

തിരുവനന്തപുരം: പുതിയ പദ്ധതികളും പ്രഖ്യാപനങ്ങളും ഏറെയില്ലാത്ത ബജറ്റ് നിര്‍ദേശത്തില്‍ സാധാരണക്കാരന്റെ ജീവിതത്തെ തകര്‍ക്കുന്ന നടപടികളാണ് വരുന്നത്. പെട്രോളിന് രണ്ടു രൂപ സെസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം യാത്രക്കാരെയും വാഹനമോടിക്കുന്നവരെയും വലയ്ക്കും. ഇതുവരെ സംസ്ഥാന ചരിത്രത്തില്‍ ഇല്ലാത്ത നികുതി വര്‍ധനയാണ് നടപ്പാക്കുന്നത്. പെട്രോളിന് സെസ് വരുന്നതോടെ ഓട്ടോറിക്ഷക്കാരും മറ്റും ദുരിതത്തിലാവും. ഇതിന്റെയെല്ലാം ഫലമായി വിലക്കയറ്റത്തിന്റെ ദുരിതം പേറേണ്ടിവരിക...

സിദ്ദിഖ് കാപ്പന്റെ മോചനം – മനുഷ്യാവകാശ ലംഘനത്തിനെതിരായ ജനാധിപത്യത്തിന്റെ വിജയം : ഐക്യദാര്‍ഢ്യ സമിതി

കോഴിക്കോട്: സിദ്ദിഖ് കാപ്പന്റെ മോചനം മനുഷ്യാവകാശ ലംഘനത്തിനെതിരായ ജനാധിപത്യത്തിന്റെ വിജയമാണെന്ന് സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി പ്രസ്താവനയില്‍ പറഞ്ഞു. ഭരണകൂടത്തിന്റെ രാഷ്ട്രീയ പകപോക്കലിനെതിരായി ഇച്ഛാശക്തിയോടെയുള്ള നിരന്തര നിയമ പോരാട്ടത്തിന്റെ വിജയമാണിത്. സിദ്ദിഖ് കാപ്പന്റെ മോചനത്തിനായുള്ള പോരാട്ടത്തില്‍പങ്കുചേര്‍ന്ന് മുഴുവന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും നിയമ വിദഗ്ധര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യസമിതി നന്ദി അറിയിച്ചു. സത്യത്തിന്റെയും...

ബജറ്റ് കേരളത്തെ സംബന്ധിച്ച് നിരാശാജനകം; കോര്‍പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടാന്‍ ഉതകുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കാന്‍ ഒരു മാര്‍ഗവും തേടാത്തതും കോര്‍പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതുമാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാദേശിക സമതുലിതാവസ്ഥ പാലിക്കാത്ത സമീപനമാണ് ബജറ്റിലേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, റെയില്‍ വികസനം എന്നിവ പരിഗണിക്കാതെയാണ് ബജറ്റ്...

എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളത്ത് കാക്കനാട് സ്വകാര്യ സ്‌കൂളിലെ 19 വിദ്യാര്‍ത്ഥികള്‍ക്ക് നോറോ വൈറസ് ബാധ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. വയറിളക്കം, പനി, ഛര്‍ദ്ദി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികളുടെ മാതാപിതാക്കളില്‍ ചിലര്‍ക്കും രോഗബാധയുടെ ലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഒന്നു മുതല്‍ അഞ്ചുവരെയുള്ള ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ ആരോഗ്യ...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img