കുന്ദമംഗലം: ഉപജില്ലാ ഹെഡ് ഹെഡ്മാസ്‌റ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കവിത പുരസ്‌കാരം കരസ്ഥമാക്കിയ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടര്‍ മനോജ് മണിയൂരിനെ ആദരിച്ചു. കൂടാതെ സേവ് എനര്‍ജി പ്രോഗ്രാമിന്റെ ഭാഗമായി എല്‍ഇഡി ബള്‍ബ് പുന: സംസ്‌കരണ ക്ലാസ് നടത്തി.കുന്ദമംഗലം ഉപജില്ലയുടെ തനത് പ്രവര്‍ത്തനമായ എന്റെ വീട്ടിലും വിദ്യാലയത്തിലും പച്ചക്കറി കൃഷി പ്രോജക്ടില്‍ സമ്മാനാര്‍ഹമായ വിദ്യാലയങ്ങള്‍ക്കുള്ള...
കോഴിക്കോട്: മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ( 2022 - 23 ) വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികള്‍ക്കായി ആരംഭിക്കുന്ന മൊബൈല്‍ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.
ഭിന്നശേഷി മേഖലയില്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന അരികത്തണയാം...
കോഴിക്കോട്: അമിതവേഗത്തില്‍ വാഹനമോടിക്കുകയും അലക്ഷ്യമായ ഡ്രൈവിംഗിലൂടെ സ്ഥിരം അപകടം ഉണ്ടാക്കുകയും ചെയ്യുന്ന ബസ്‌ഡ്രൈവര്‍മാര്‍ക്കെതിരെ ആര്‍.ടി.ഒ കര്‍ശന നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്നലെ 35 ഡ്രൈവര്‍മാരുടെ ലൈസന്‍സ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ കെ. ബിജുമോന്‍ മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്തു.
കഴിഞ്ഞദിവസം കുറ്റിക്കാട്ടൂരില്‍ ഡോര്‍ അടക്കാത്തതിനെതുടര്‍ന്ന് യാത്രക്കാരി റോഡിലേക്ക് തെറിച്ചുവീണ സംഭവത്തിന് ഉത്തരവാദിയായ ഡ്രൈവറുടെ ലൈസന്‍സും...
കോഴിക്കോട്: മലബാര്‍ വന്യജീവി സങ്കേതത്തില്‍ അപൂര്‍വ്വയിനം പക്ഷികള്‍ ഉള്ളതായി കണക്കെടുപ്പില്‍ കണ്ടെത്തി. കഴിഞ്ഞ മൂന്നുദിവസമായി ഇവിടെ കണക്കെടുപ്പ് നടക്കുകയായിരുന്നു. ജില്ലാ വനംവകുപ്പും മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയും സംയുക്തമായാണ് കണക്കെടുപ്പ് നടത്തിയത്.
149 ഇനത്തെയാണ് ആകെ കണ്ടെത്തിയത്. പൊടിപൊന്മാന്‍, ബെസ്ര പ്രാപ്പിടിയന്‍, കിന്നരി പ്രാപരുന്ത്, റിപ്ലിമൂങ്ങ എന്നിവയാണ് കണ്ടെത്തിയ അപൂര്‍വ്വയിനങ്ങള്‍. പതിനെട്ടു ഇനങ്ങള്‍ ദേശാടകരാണ്....
കോഴിക്കോട്: സംസ്ഥാനജൈവവൈവിധ്യ ബോര്‍ഡ് രണ്ടാം സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ് സമാപിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം.സി ദത്തന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് നടത്തിയ വിവിധ മത്സരങ്ങളില്‍ സമ്മാനം ലഭിച്ചവര്‍ക്കും പ്രദര്‍ശനവിഭാഗത്തില്‍ നടന്ന മത്സരത്തിലെ വിജയികള്‍ക്കും അദ്ദേഹം സമ്മാനങ്ങള്‍ നല്‍കി. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ....
കോഴിക്കോട്: കല്ലുത്താന്‍കടവില്‍ നിര്‍മിക്കുന്ന വ്യാപാരകേന്ദ്രത്തിലേക്ക് മാറണമെന്ന കോര്‍പറേഷന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പാളയത്തെ പച്ചക്കറി വ്യാപാരികള്‍. നാലരയേക്കറോളം സ്ഥലത്ത് നഗരത്തിന്റെ കണ്ണായ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പാളയം മാര്‍ക്കറ്റ് രണ്ടേക്കറോളം വരുന്ന കല്ലുത്താന്‍കടവിലേക്ക് മാറ്റിയാല്‍ ആയിരത്തോളം തൊഴിലാളികളുടെ തൊഴില്‍ നഷ്ടമാകുമെന്ന് വ്യാപാരികള്‍ പറയുന്നു. പാളയത്തുനിന്ന് കുടിയൊഴിക്കപ്പെട്ടാല്‍ അവര്‍ പലയിടങ്ങളിലായി കച്ചവടം നടത്തും. ഇതോടെ അവിടെയുള്ള ചുമട്ട് തൊഴിലാളികള്‍...
കോഴിക്കോട്: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവിയുടെ നേതൃത്വത്തില്‍ ജില്ലാപഞ്ചായത്ത് ഹാളില്‍ അദാലത്ത് നടത്തി.ആകെ 56 പരാതികളില്‍ 16 എണ്ണം തീര്‍പ്പാക്കി. രണ്ടെണ്ണം തുടര്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് ചെയ്തു. 38പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു.
കമ്മീഷന്‍ ഡയറക്ടര്‍ രാജീവ് പി.ബി, അഡ്വക്കറ്റ്മാരായ ലിസി വി.ടി, അബിജ, സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍മാരായ നിത്യ പി.എന്‍, തുഷാര,...
കോഴിക്കോട്: പതിനാലുകാരിയെ മൂന്നു വര്‍ഷത്തിലേറെ മയക്കുമരുന്നിന് അടിമയാക്കുകയും തുടര്‍ന്ന് കരിയര്‍ ആക്കുകയും ചെയ്ത ലഹരി മാഫിയക്കെതിരെ പൊലീസ് നടപടി തുടങ്ങി. പത്ത് പേര്‍ക്കെതിരെ കേസെടുത്തു. കുറ്റിക്കാട്ടൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ അയല്‍വാസിയും സംഘത്തില്‍ ഉണ്ട്. ഇപ്പോള്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ആള്‍ മയക്കുമരുന്ന് നല്‍കുന്നത്....
കോഴിക്കോട്: മുസ്ലിംലീഗ് അംഗത്വകാമ്പയിന്‍ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ സംഘടനയ്ക്ക് രണ്ടര ലക്ഷം പുതിയ അംഗങ്ങളുണ്ടായെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ ആകെ മെമ്പര്‍മാരുടെ എണ്ണം 24,33,292 ആയി . പുതിയ സംസ്ഥാന കമ്മിറ്റി മാര്‍ച്ച് നാലിന് നിലവില്‍വരുമെന്നും അദ്ദേഹം അറിയിച്ചു.
മലപ്പുറത്തും കാസര്‍കോട്ടും ഇതിനകം ജില്ലാ കമ്മിറ്റികള്‍ നിലവില്‍വന്നു. മറ്റു...
കുന്ദമംഗലം: അധ്യായന വർഷാരംഭത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന കച്ചവടങ്ങൾക്ക് അനുമതി നൽകരുതെന്ന് കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ ജില്ലാ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് വിദ്യാലയങ്ങളിൽ അമിത വിലയിൽ യൂണിഫോം, പാദരക്ഷകൾ, മറ്റ് സ്കൂൾ സ്‌റ്റേഷനറികൾ എന്നിവ വിൽപ്പനനടത്തുന്നതെന്നും, രക്ഷിതാക്കളും ബന്ധപ്പെട്ട അധികാരികളും ഇത്തരം സ്ഥാപനങ്ങൾക്ക് അനുമതി നൽകരുതെന്നും റോഡരികിൽ...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...