Thursday, June 19, 2025

KERALA BUDGET

പ്രവാസികളോടുള്ള അവഗണന മുസ്ലിം ലീഗ് ഏറ്റെടുക്കും: എം എ റസാക്ക് മാസ്റ്റർ

കോഴിക്കോട്. ബജറ്റിൽ പ്രവാസികളോടുള്ള അവഗണനക്കെതിരെ പരിഹാരം കണ്ടിട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരവുമായി മുസ്ലിം ലീഗ് രംഗത്തിറങ്ങേണ്ടി വരുമെന്ന് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം എ റസാക്ക് മാസ്റ്റർ പറഞ്ഞു. കോഴിക്കോട് ജില്ലാ പ്രവാസി ലീഗ് ക്ഷേമനിധി ബോർഡ് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....

ബജറ്റിലെ നികുതിവര്‍ധന: യൂത്ത്‌ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകള്‍ 15 മുതല്‍ 23 വരെ

കോഴിക്കോട്: സംസ്ഥാന ബജറ്റില്‍ അധികനികുതി അടിച്ചേല്‍പിക്കുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് 15 മുതല്‍ 23 വരെ വിവിധ കലക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തും. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളെ കൂടുതല്‍ ദുരിതങ്ങളിലേക്ക് തളളിവിടുകയാണ് ബജറ്റ് നിര്‍ദേശത്തിലൂടെ ചെയ്യുന്നതെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍്ക്കാറിന്റെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ്...

നികുതി വര്‍ദ്ധനവ്: വ്യാപാരികളും സമരത്തിന്28ന് സെക്രട്ടറിയേറ്റ് ധര്‍ണ

കോഴിക്കോട്: ജനജീവിതത്തെ ദുഷ്‌കരമാക്കുന്നതോടൊപ്പം വ്യാപാരമേഖലയെ തകര്‍ക്കുന്ന ബജറ്റിലെ പുതിയ നികുതി വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സാമൂഹിക പെന്‍ഷന്‍ നല്‍കുന്നതിന് ഡീസലിനും പെട്രോളിനും ലിറ്ററിന് 2 രൂപ വര്‍ദ്ധിപ്പിച്ചത് വന്‍ വിലക്കയറ്റത്തിന് ഇടയാക്കും എന്നതിന് സംശയമില്ല. വ്യാപാരികള്‍ക്ക് അംശാദായം അടച്ച് നല്‍കി വരുന്ന വ്യാപാരി ക്ഷേമപെന്‍ഷന്‍ 1600ല്‍ നിന്ന് 1300...

കോര്‍പറേഷന്‍ കൗണ്‍സില്‍: സംസ്ഥാന ബജറ്റിനെപ്പറ്റി മിണ്ടരുതെന്ന് ഭരണപക്ഷം

കോഴിക്കോട്: കോര്‍പറേഷന്‍ കൗണ്‍സിലില്‍ കേന്ദ്ര,സംസ്ഥാന ബജറ്റുകള്‍ സംബന്ധിച്ച് അടിയന്തര പ്രമേയം വന്നെങ്കിലും സംസ്ഥാന ബജറ്റിനെതിരെയുള്ള പ്രമേയം തള്ളി മേയര്‍. മുസ്്‌ലിംലീഗ് കൗണ്‍സില്‍പാര്‍ട്ടി നേതാവ് കെ. മൊയ്തീന്‍കോയയാണ് സംസ്ഥാന ബജറ്റിലെ നികുതിവര്‍ധന ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അടിയന്തരപ്രമേയമായി കൊണ്ടുവന്നത്. എന്നാല്‍ പ്രമേയത്തിന് മേയര്‍ അനുമതി നല്‍കിയില്ല. അതേസമയം, കേന്ദ്രബജറ്റിനെ വിമര്‍ശിക്കുന്ന അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ സി.പി.എം അംഗം സി.എം...

സംസ്ഥാന ബജറ്റ് സര്‍വീസ് മേഖലയോടുള്ള വെല്ലുവിളി: ടി.സിദ്ധീഖ് എം.എല്‍.എ

കോഴിക്കോട് : നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് സര്‍വീസ് മേഖലയോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടുംകല്‍പ്പറ്റ എംഎല്‍എ യുമായ അഡ്വ.ടി. സിദ്ധിക്ക് അഭിപ്രായപ്പെട്ടു.അനുദിനം വര്‍ദ്ധിച്ചുവരുന്ന ജീവിത ചിലവുകള്‍ക്ക് അനുസൃതമായി ജീവനക്കാര്‍ക്ക് നല്‍കി വരാറുള്ള ക്ഷാമബത്ത പാടെ നിഷേധിച്ചത് കൂടാതെ ഇന്ധന വിലയില്‍ അധിക സെസ് ഏര്‍പ്പെടുത്തിക്കൊണ്ട് പൊതു സമൂഹത്തിന്റേയും ജീവനക്കാരുടെയും അധ്യാപകരുടെയും നടുവൊടിക്കുന്ന ബജറ്റാണ് ധനമന്ത്രി...

ബജറ്റ് 2023; കോഴിക്കോടിന്റെ വിനോദസഞ്ചാരത്തിന് കുതിപ്പേകും

കോഴിക്കോട്: വലിയ പദ്ധതികള്‍ ഒന്നുമില്ലെങ്കിലും കോഴിക്കോടിന്റെ തുറമുഖ വികസനത്തിനും വിനോദസഞ്ചാരമേഖലയുടെ കുതിപ്പിനും ബജറ്റ് സഹായകമാവുമെന്ന് സൂചന. നഗരവികസനത്തിനും തുക നീക്കിവെച്ചിട്ടുണ്ട്. നഗരവികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയാറാക്കുമെന്ന പ്രഖ്യാപനം കോഴിക്കോടിന് തുണയാകും. തിരുവനന്തപുരം, കൊച്ചി എന്നിവക്കൊപ്പം കോഴിക്കോടും വളരും. മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നതിന് അന്താരാഷ്ട്ര കണ്‍സള്‍ട്ടന്റിനെ തെരഞ്ഞെടുക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. കോഴിക്കോടിന് മാത്രമായി തുക വകയിരുത്തിയിട്ടില്ലെങ്കിലും മൊത്തം നഗരവികസനത്തിന് അനുവദിച്ച...

സംസ്ഥാന ബജറ്റ് ഒറ്റനോട്ടത്തില്‍

തിരുവനന്തപുരം: 1,35,419 കോടി റവന്യൂ വരുമാനവും 1,76089 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അതരിപ്പിച്ചത്. റവന്യൂ കമ്മി 23,942 കോടി രൂപയും ധനകമ്മി 39,662 കോടി രൂപയും കണക്കാക്കുന്നു. ശമ്പളത്തിന് 40,051 കോടി രൂപയും പെന്‍ഷന് 28,240 കോടി രൂപയും സബ്സിഡിയ്ക്ക് 2190 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 14,149 കോടി കുടുംബശ്രീയ്ക്ക്...

സംസ്ഥാന ബജറ്റില്‍ അതിജീവന തന്ത്രങ്ങള്‍

തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടുവരുന്ന സംസ്ഥാനം അതിജീവനത്തിന്റെ പാതയിലാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അതീവ ദാരിദ്ര്യം അനുഭവിക്കുന്ന 64006 കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇവരെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ പദ്ധതി രൂപീകരിക്കും. ഇതിനായി ഗ്യാപ് ഫണ്ടായി 50 കോടി രൂപ അനുവദിക്കും. ബജറ്റില്‍...

സാധാരണക്കാരന്റെ നടുവൊടിക്കുന്ന ബജറ്റ്

തിരുവനന്തപുരം: പുതിയ പദ്ധതികളും പ്രഖ്യാപനങ്ങളും ഏറെയില്ലാത്ത ബജറ്റ് നിര്‍ദേശത്തില്‍ സാധാരണക്കാരന്റെ ജീവിതത്തെ തകര്‍ക്കുന്ന നടപടികളാണ് വരുന്നത്. പെട്രോളിന് രണ്ടു രൂപ സെസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം യാത്രക്കാരെയും വാഹനമോടിക്കുന്നവരെയും വലയ്ക്കും. ഇതുവരെ സംസ്ഥാന ചരിത്രത്തില്‍ ഇല്ലാത്ത നികുതി വര്‍ധനയാണ് നടപ്പാക്കുന്നത്. പെട്രോളിന് സെസ് വരുന്നതോടെ ഓട്ടോറിക്ഷക്കാരും മറ്റും ദുരിതത്തിലാവും. ഇതിന്റെയെല്ലാം ഫലമായി വിലക്കയറ്റത്തിന്റെ ദുരിതം പേറേണ്ടിവരിക...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img