Thursday, June 19, 2025

CONGRESS

ബ്രഹ്മപുരം മാലിന്യപ്രശ്‌നം; പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തര്‍ക്കം

കൊച്ചി: കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും. കോര്‍പറേഷന്‍ ഓഫീസിന്റെ വഴി തടഞ്ഞുള്ള സമരം അനുവദിക്കില്ലെന്ന പൊലീസ് നിലപാടാണ് നേരിയ സംഘര്‍ഷത്തിന് കാരണമായത്. കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ പന്തല്‍കെട്ടിയാണ് കോണ്‍ഗ്രസ് സമരം നടത്തുന്നത്. ഓഫീസിലേക്ക് എത്തുന്ന ജീവനക്കാരെ കടത്തിവിടില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിലപാടെടുത്തു. എന്നാല്‍, ഇത് അനുവദിക്കാനാവില്ലെന്നും...

ദ്രുവണ നാരായണന്റെ സംസ്കാരം ഇന്ന്‌; അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

മംഗളൂറു: അന്തരിച്ച കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് ആർ.ദ്രുവണനാരായണിന്റെ സംസ്കാരം ഞായറാഴ്ച ഉച്ച രണ്ടിന് ജന്മനാടായ ചാമരാജ നഗർ ഹെഗ്ഗവഡി ഗ്രാമത്തിൽ നടക്കും. മൈസൂറു വിജയനഗറിലെ വീട്ടിലെത്തി പാർട്ടി നേതാക്കളും പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചു. നെഞ്ചുവേദനയെത്തുടർന്ന് മൈസൂറു വി.വി.മൊഹല്ലയിലെ ഡി.ആർ.എം ആശുപത്രിയിൽ പ്രവേശിപ്പിച്ച ദ്രുവണ നാരായണ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ വീണയും...

എം.കെ രാഘവന് കെ.പി.സി.സിയുടെ താക്കീത്

കോഴിക്കോട്: പാര്‍ട്ടിനയങ്ങള്‍ക്കെതിരെ പരസ്യപ്രസ്താവന നടത്തിയ എം.കെ രാഘവന്‍ എം.പിക്ക് കെ.പി.സി.സിയുടെ താക്കീത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ആണ് എം.കെ രാഘവനെ താക്കീത് ചെയ്യുന്ന കത്ത് അയച്ചത്. കെ.പി.സി.സി നിര്‍വാഹകസമിതിയില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കത്ത് നല്‍കിയത്. എ.ഐ.സി.സിയുടെ അറിവോടെയും അനുമതിയോടെയുമാണ് നടപടി. അഡ്വ. പി. ശങ്കരന്‍ സ്മാരക പുരസ്‌കാരം വി.എം സുധീരന് സമ്മാനിച്ച കോഴിക്കോട്ടെ...

ഉപരിനിയമസഭ ബിജെപി അംഗം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു

മംഗളൂറു: കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ ബി.ജെ.പി അംഗം (എം.എല്‍.സി)പുട്ടണ്ണ സ്ഥാനം രാജിവച്ചു. പാര്‍ട്ടി അംഗത്വവും ഒഴിഞ്ഞ അദ്ദേഹം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ആറു വര്‍ഷം കാലാവധിയുള്ള ഉപരി നിയമസഭ അംഗത്വത്തില്‍ ഇനിയും നാല് വര്‍ഷം ശേഷിക്കെയാണ് അദ്ധ്യാപക പ്രതിനിധി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പുട്ടണ്ണയുടെ രാജി. താന്‍ പ്രതിനിധാനം ചെയ്യുന്ന അദ്ധ്യാപക സമൂഹത്തിന്റെ അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും...

സമരത്തിന്റെ പേരില്‍ കരുതല്‍ തടങ്കല്‍ അംഗീകരിക്കാനാവില്ല: വി.ഡി സതീശന്‍

കോഴിക്കോട്: സമരത്തിന്റെ പേരില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍തടങ്കലില്‍ വെക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കരുതല്‍ തടങ്കല്‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുക്കുന്നത്? സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്? മുഖ്യമന്ത്രി രണ്ട് മണിക്കൂറിന് ശേഷം അതുവഴി പോകുന്നുണ്ടെന്ന്...

ജെബി മേത്തര്‍ എംപിക്കുനേരെ പോലീസ് നടത്തിയ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് മഹിളാ കോണ്‍ഗ്രസ്

കോഴിക്കോട്: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം. പിക്കു നേരെ പോലീസ് നടത്തിയ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചു കോഴിക്കോട് ജില്ലാ മഹിളാ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പരിപാടി ഡി സി സി പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കുമാര്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗൗരി പുതിയൊത്ത് അധ്യക്ഷ വഹിച്ചു. കെ പി സി...

കാട്ടാന ശല്യം തുടര്‍ന്നാല്‍ ഷാര്‍പ്പ് ഷൂട്ടര്‍മാരെ ഇറക്കി ആനകളെ വെടിവെച്ച് കൊല്ലും: ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു

ഇടുക്കി: കാട്ടാന ശല്യം തുടര്‍ന്നാല്‍ ആനകളെ വെടിവെച്ചു കൊല്ലുമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും തിരുനെറ്റിക്ക് വെടിവെയ്ക്കാനറിയുന്ന സുഹൃത്തുക്കള്‍ ഉണ്ട്. നിയമവിരുദ്ധമായിട്ടാണെങ്കിലും അവരെ കൊണ്ടുവന്ന് ആനകളെ വെടിവെച്ച് കൊല്ലുമെന്ന് സിപി മാത്യു പറഞ്ഞു. കാട്ടാന വിഷയത്തില്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആറു ദിവസമായി പൂപ്പാറയില്‍...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img