കോഴിക്കോട്: വേനല്‍ ശക്തമായതോടെ എയര്‍ കണ്ടീഷണര്‍ വില്‍പന വര്‍ധിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം വരെ വില്‍പന കൂടിയെന്നാണ് വ്യാപാരികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം കൊവിഡ് കാരണം വിപണി അത്ര സജീവമായിരുന്നില്ല. ഇത്തവണ 800 കോടിയിലേറെ രൂപയുടെ വിപണനം നടക്കുമെന്നൊണ് പ്രതീക്ഷ.
മാര്‍ച്ച് മുതല്‍ മേയ് വരെയാണ് പ്രധാന സീസണ്‍. എന്നാല്‍ ഇത്തവണ ഫെബ്രുവരി മുതല്‍ വില്‍പന തകൃതിയാണ്. സംസ്ഥാനത്ത് പ്രതിവര്‍ഷം മൂന്നരലക്ഷം എ.സികള്‍ വിറ്റുപോകുന്നു എന്നാണ് കണക്ക്. 1200 കോടിയുടെ കച്ചവടം നടക്കുന്നു. സീസണില്‍ മാത്രം 800 കോടിയുടെ കച്ചവടം നടക്കുന്നുണ്ട്. 25,000 രൂപ മുതലാണ് എ.സിയുടെ വില തുടങ്ങുന്നത്. 29,000 രൂപവരെ വിലയുള്ളവ ഉണ്ട്. കൂടുതല്‍ മുറികളിലും എ.സി ഫിറ്റ് ചെയ്യുന്ന സ്ഥിതിയിലേക്ക് കേരളത്തിലെ ഉപഭോക്താക്കള്‍ മാറിയിട്ടുണ്ട്. എല്‍.ജി, സാംസങ്, വോള്‍ട്ടാസ്, വേള്‍പൂള്‍,പാനസാണിക്, ഗോദ്്‌റേജ് കമ്പനികള്‍ എ.സിയുമായി രംഗത്തുണ്ട്. പല ബ്രാന്‍ഡുകളും 50 ശതമാനം വരെ കിഴിവ് അനുവദിക്കുന്നുണ്ട്. തവണ വ്യവസ്ഥയിലും എ.സി വിറ്റുവരുന്നു.