Wednesday, June 18, 2025

“സന്ധ്യ ആന്റിയും ഉണ്ണിമാമയും മാപ്പ് തരണംഎനിക്ക് മടുത്തു ഈ ജീവിതം…”വാട്സ്ആപ് സ്റ്റാറ്റസിൽ മരണം അറിയിച്ച്യു യുവാവ് ജീവനൊടുക്കി

Must Read

മംഗളൂറു: ജീവിതം അവസാനിപ്പിക്കുന്നു എന്ന സന്ദേശം വാട്സ്ആപ് സ്റ്റാറ്റസായി നൽകി യുവാവ് ജീവനൊടുക്കി എന്ന് നെല്ല്യാടി പൊലീസ്.കഡബയിലെ വീട്ടിൽ തനിച്ച് താമസിക്കുന്ന രവിഷിനെയാണ്(27) മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

“എന്റെ മരണത്തിന് ഞാൻ തന്നെയാണ് ഉത്തരവാദി.എനിക്ക് മടുത്തു ഈ ജീവിതം.സോറി, സന്ധ്യ ആന്റി,ഉണ്ണിമാമ.നിങ്ങൾ എന്നെ സ്വന്തം മോനെപ്പോലെയാണ് കണ്ടത്.ഭൂമിയിൽ ഞാൻ നിങ്ങളോട് ചെയ്യുന്നത് തെറ്റാണ് എന്ന് അറിയാം.മാപ്പ് തരണം എനിക്ക് നിങ്ങൾ രണ്ടു പേരും”-മലയാളം വാക്കുകൾ ഇംഗ്ലീഷ് അക്ഷരങ്ങളിൽ എഴുതിയ സന്ദേശത്തിൽ പറഞ്ഞു.
രവിഷിന്റെ മാതാപിതാക്കൾ നേരത്തെ മരിച്ചിരുന്നു.കൂടെയുണ്ടായിരുന്നത് ഇളയ കൂടപ്പിറപ്പ്.മൂന്നു വർഷം മുമ്പ് ആ അനുജൻ മംഗളൂരുവിൽ ആത്മഹത്യ ചെയ്തതോടെ തനിച്ചായി. ഇലക്ട്രീഷ്യൻ ജോലി ചെയ്ത് ജീവിച്ച യുവാവിനെ ഏകാന്തത അലട്ടിയിരുന്നതായി അയൽവാസികൾ പൊലീസിനോട് പറഞ്ഞു.
നെല്യാടി പൊലീസ് കേസെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img