കോഴിക്കോട്: മാക്ബത്ത് പബ്ലിക്കേഷന്‍ പ്രഥമ സുഹറ പടിപ്പുര സ്മാരക കവിതാ പുരസ്കാരം ബി.കെ. ഹരി നാരായണെന്റെ നൂറ്റടപ്പന്‍ എന്ന സമാഹാരത്തിന് ലഭിച്ചു. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
മാധ്യമം കോഴിക്കോട് യൂനിറ്റിലെ സീനിയര്‍ സബ് എഡിറ്റര്‍ കെ.എം. റഷീദിന്റെ നിഴലിനെ ഓടിക്കുന്ന വിദ്യ, ആര്യ ഗോപിയുടെ ഉരിയാടും കാലത്തെ പെണ്ണുങ്ങള്, ദിലീഷ് രാജിന്റെ ശിലലിഖിതങ്ങള്‍, സൗദ പൊന്നാനിയുടെ പൂവില്‍ ചവിട്ടമ്പോള്, ഹരിത രാജന്റെ അവളിലേക്ക് ചെല്ലുന്നവരുടെ ശ്രദ്ധക്ക് എന്നിവ പ്രത്യേക പുരസ്കാരത്തിന് അര്‍ഹമായി. സോമന് കടലൂര്‍, കാനേഷ് പൂനൂര് എന്നിവര്‍ അടങ്ങുന്ന സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്.
ഫെബ്രുവരി 12ന് വൈകീട്ട് മൂന്നിന് എറണാകുളം ബി.ടി.എച്ച് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സംവിധായകനും കവിയുമായ രണ്‍ജി പണിക്കര്‍ പുരസ്കാരം സമ്മാനിക്കും. കവി ഒ.പി.സുരേഷ്, ഹൈബി ഈഡന് എം.പി തുടങ്ങിയവര്‍ സംബന്ധിക്കും.