കാസർകോട്: ബദിയടുക്ക പള്ളത്തടുക്കയിലെ അബ്ദുര്‍ റസാഖിന്റെ ഇരുനില വീട്ടില്‍നിന്ന് 60 പവന് സ്വര്‍ണം കൊള്ളയടിച്ചതായി പരാതി.
വീട്ടുകാര്‍ എല്ലാവരും ഞായറാഴ്ച എതിര്തോടുള്ള ബന്ധുവീട്ടില്‍ പോയതായിരുന്നു. തിങ്കളാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 60 പവന് സ്വര്‍ണാഭരണങ്ങൾ കവര്‍ച്ച നടത്തിയത് അറിഞ്ഞതെന്ന് പരാതിയില്‍ പറഞ്ഞു.
കാസര്‍കോട് ഡിവൈ. എസ്.പി പി. കെ സുധാകരന്, ബദിയടുക്ക എസ് ഐ പി റുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിന് സമീപത്തെ സി സി ടി വികള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.