കണ്ണപുരം സ്വദേശിക്ക് 38,469/- രൂപ നഷ്ടപ്പെട്ടു. വാട്സാപ്പ് മെസേജ് കണ്ട് shopify എന്ന ആപ്ലിക്കേഷൻ വഴി ഇൻവെസ്റ്റ്മെന്റ് ചെയ്ത് പ്രോഫിറ്റ് ലഭിക്കുന്നതിനായി പണം നൽകിയ കണ്ണപുരം സ്വദേശിക്ക് 38,469/- രൂപ നഷ്ടപ്പെട്ടു. പ്രതികളുടെ നിർദ്ദേശപ്രകാരം വിവിധ അക്കൌണ്ടുകളിലേക്ക് പണം നൽകിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നൽകാതെ വഞ്ചിക്കുകയായിരുന്നു.
Telegram,Facebook & Whatsapp തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകൾ സൈബർ കുറ്റകൃത്യങ്ങളെ പറ്റി നിരന്തരം ജാഗ്രത പുലർത്തേണ്ടതാണ്. അജ്ഞാത അക്കൌണ്ടുകളിൽ നിന്നും വരുന്ന മെസ്സേജുകളോട് പ്രതികരിക്കാതിരിക്കുക, വീഡിയോ കോൾ എടുക്കാതിരിക്കുക.
നവ മാധ്യമങ്ങളിൽ കാണുന്ന പരസ്യങ്ങൾക്ക് പിന്നാലേ പോയി പണം നഷ്ടപ്പെടുത്താതിരിക്കുക.
വിദേശത്തു നിന്നും പണം അയക്കുന്നവർ ഏജൻറ് മുഖേന പണം അയക്കാതെ ബാങ്കുകൾ വഴിയും money ട്രാൻഫർ വഴിയും പണം അയക്കുക. അല്ലാത്തപക്ഷം നിങ്ങളുടെ ബന്ധപ്പെട്ടവരുടെ അക്കൌണ്ടിലേക്ക് ഫ്രോഡ് പണം വരാനും അത് HOLD/LIEN ആകാനുമുള്ള സാധ്യത കൂടുതലാണ്.
ആരും തന്നെ വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു trading ചെയ്യുന്നതിനും പാർട്ട് ടൈം ജോലി ചെയ്യുന്നതിനും പണം നൽകാതിരിക്കുക.
Online ലോൺ നൽകാമെന്ന് പറഞ്ഞു വിളിക്കുന്നവർക്ക് യാതൊരു കാരണവശാലും അങ്ങോട്ട് പണം അയച്ചുകൊടുക്കുകയോ അവർ നൽകുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ആപ്ലികേഷൻ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുത് ഇത് നിങ്ങളുടെ ഫോണിലെ വിവരങൾ അവർക്ക് ചോർത്തി നൽകിയേക്കാം.
അജ്ഞാത നമ്പറിൽ നിന്ന് വിളിച്ച് പോലീസിൽ നിന്നാണെന്നും, കൊറിയറിൽ നിന്നാണെന്നും നിങ്ങൾക്കെതിരെ കേസുണ്ടെന്നും മറ്റും പറഞ്ഞു വിളിക്കുന്ന കോളുകളോട് പ്രതികരിക്കാതിരിക്കുക.
യാതൊരു കാരണവശാലും നിങ്ങളുടെ അക്കൌണ്ട് വിവരങ്ങളോ , ആധാർ മറ്റ് ID വിവരങ്ങളോ ആർക്കും ഷെയർ ചെയ്യാതിരിക്കുക.
കസ്റ്റമർ കെയർ നമ്പർ ഗൂഗിൾ സെർച്ച് ചെയ്ത് വിളിക്കുമ്പോൾ ശ്രദ്ധ പുലർത്തുക.
പരിചയമില്ലാത്ത നമ്പറുകളിൽ നിന്നും വരുന്ന വീഡിയോ കോളുകൾ യാതൊരു കാരണവശാലും എടുക്കാതിരിക്കുക
ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ചു പരാതി രജിസ്റ്റർ ചെയ്യാവുന്നതോ ആണ്.
A Kannapuram resident lost ₹38,469 via a Shopify investment scam on WhatsApp. Public urged to avoid unknown links, fake job offers, and report cyber crimes at 1930 or cybercrime.gov.in.