കോഴിക്കോട്: ഏപ്രിൽ 28 ന് ആരംഭിക്കുന്ന സ്കോഡ സിംഗിൾ വിക്കറ്റ് രണ്ടാം പതിപ്പിന്റെ രജിസ്ട്രേഷന് തുടക്കമായി. ഓരോ മത്സരാർത്ഥിയും 6 വീതം ബൗളിങ്ങും ബാറ്റിങ്ങും ചെയ്യുന്ന മത്സര ഘടനയാണ് സിംഗിൾ വിക്കറ്റ് ടൂർണമെന്റിന്റേത്. 59 നഗരങ്ങളിലായി നടക്കുന്ന പ്രാഥമിക മൽസരങ്ങളിൽ 32,000ത്തിലേറെ യുവതീ- യുവാക്കൾ പങ്കെടുക്കുമെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ഡയറക്റ്റർ പീറ്റർ സോൾ പറഞ്ഞു.
മെയ് മാസത്തിൽ മുംബൈയിൽ നടക്കുന്ന ഫൈനൽ റൗണ്ടിൽ 180 പേരാണുണ്ടാവുക. ആൺകുട്ടികൾക്ക് 12 വയസ്സിന് താഴെയും 16 വയസ്സിന് താഴെയും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മൽസരം. പെൺകുട്ടികൾക്ക് 16 വയസ്സിന് താഴെയുള്ളവർക്ക് മാത്രമായിരിക്കും. മൂന്ന് വിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 8 ലക്ഷം രൂപയും 4 ലക്ഷം രൂപയും സമ്മാനമായി ലഭിക്കുന്നതാണ്. അവർക്ക് ക്രിക്കറ്റ് അക്കാദമി സ്കോളർഷിപ്പും ലഭിക്കും.
ടൂർണമെന്റിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. www.singlewicket.co.in എന്ന സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. മത്സരാർഥികൾക്ക് രജിസ്റ്റർ ചെയ്യുേമ്പോൾ തങ്ങളുടെ ഏറ്റവും അടുത്തുള്ള കേന്ദ്രം തെരഞ്ഞെടുക്കാവുന്നതാണ്.