Thursday, June 19, 2025

കറിയില്‍ മീനിന്റെ വലുപ്പം കുറഞ്ഞെന്നാരോപിച്ച് ഹോട്ടല്‍ ജീവനക്കാരനെ മര്‍ദിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍

Must Read

കൊല്ലം: ഊണിനൊപ്പം നല്‍കിയ കറിയില്‍ മീനിന്റെ വലിപ്പം കുറഞ്ഞെന്നാരോപിച്ച് ഹോട്ടല്‍ ജീവനക്കാരനെ ആക്രമിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍. കൊല്ലം നെടുമണ്‍ കടുക്കോട് കുരുണ്ടിവിള പ്രതീഷ് മോഹന്‍ദാസ്(35), നെടുപന സ്വദേശികളായ കളക്കല്‍ കിഴക്കേതില്‍ എസ് സഞ്്ജു(23), മനുഭവനില്‍ മഹേഷ് ലാല്‍(24), ശ്രീരാഗം അഭിഷേക് (23), നല്ലിള മാവിള അഭയ് രാജ്(23), നല്ലിള അതുല്‍മന്ദിരം അമല്‍ ജെ. കുമാര്‍ (23) എന്നിവരാണ് അറസ്റ്റിലായത്.

ഇളങ്ങുളം ഭാഗത്തെ ഹോട്ടലിലെ ജീവനക്കാരനായ മധു കുമാറിനെയാണ് ആക്രമിച്ചത്. ഹോട്ടലില്‍ ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ ശേഷം തിരിച്ചെത്തി മര്‍ദ്ദിക്കുകയായിരുന്നു. കരിങ്കല്ലുകൊണ്ടായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img