Wednesday, June 18, 2025

ഓപ്പറേഷന്‍ സിന്ദൂര്‍ വിജകരമായി പൂര്‍ത്തിയാക്കി, നടപടികള്‍ തുടരുമെന്ന് സൈന്യം

തെറ്റായ പ്രചാരണങ്ങളിൽ നിന്ന് വിട്ടു നിൽക്കണം

Must Read

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് വ്യോമസേന അറിയിച്ചു. ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും സൈനിക നടപടികള്‍ ഇപ്പോഴും തുടരുകയാണെന്നും വ്യോമസേന തങ്ങളുടെ എക്‌സ് (X) അക്കൗണ്ടിലൂടെ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വ്യോമസേനയുടെ ഈ പ്രതികരണം ശ്രദ്ധേയമാകുന്നത്.

ഇന്ത്യന്‍ വ്യോമസേന (IAF) ഓപ്പറേഷന്‍ സിന്ദൂരില്‍ ഏല്‍പ്പിച്ച ദൗത്യങ്ങള്‍ വളരെ കൃത്യതയോടെയും പ്രൊഫഷണലോടെയും വിജയകരമായി നിര്‍വഹിച്ചു. ദേശീയ ലക്ഷ്യങ്ങള്‍ക്കനുസൃതമായി, ബോധപൂര്‍വവും വിവേകപൂര്‍ണ്ണവുമായ രീതിയിലാണ് ഈ സൈനിക നീക്കങ്ങള്‍ നടത്തിയത്. നിലവില്‍ ഓപ്പറേഷനുകള്‍ പുരോഗമിക്കുന്നതിനാല്‍, ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്. സ്ഥിരീകരിക്കാത്ത വാര്‍ത്തകളില്‍ നിന്നും ഊഹാപോഹങ്ങളില്‍ നിന്നും എല്ലാവരും വിട്ടുനില്‍ക്കണമെന്നും വ്യോമസേന അഭ്യര്‍ത്ഥിച്ചു.

ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ 26 നിരപരാധികള്‍ കൊല്ലപ്പെട്ടതിന് 15 ദിവസത്തിനു ശേഷമാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂരിലൂടെ ശക്തമായ തിരിച്ചടി നല്‍കിയത്.

ഓപ്പറേഷന്‍ സിന്ദൂര്‍ വിജകരമായി പൂര്‍ത്തിയാക്കി, നടപടികള്‍ തുടരുമെന്ന് സൈന്യം

- Advertisement -spot_img
- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img