Thursday, June 19, 2025

അമ്മയും മക്കളും പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

Must Read

മംഗളൂറു: ശനിയാഴ്ച രാത്രി കനത്ത മഴയിലും കാറ്റിലും പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.കലബുറുഗി ജില്ലയിൽ ചിഞ്ചോളി ധൻഗർ ഗള്ളിയിൽ ഝരണമ്മ(45), മക്കൾ സുരേഷ് (20), മഹേഷ് (18) എന്നിവരാണ് മരിച്ചത്.ഗൃഹനാഥൻ അംബന്നണി പരുക്കേറ്റ് ആശുപത്രിയിലാണ്.
അപ്രതീക്ഷിത മഴയിൽ നനയുന്ന പശുവിനെ സുരക്ഷിത സ്ഥാനത്ത് മാറ്റിക്കെട്ടാനാണ് കുടുംബം രാത്രി പുറത്തിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.കാറ്റിൽ വൈദ്യുതി തൂൺ മറിഞ്ഞ് പൊട്ടി വീണ ലൈൻ ഇവരുടെ വീടിന് മുന്നിൽ കിടക്കുന്നുണ്ടായിരുന്നു.
ചിഞ്ചോളി പൊലീസ് കേസെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img