Thursday, June 19, 2025

ഷാരോണ്‍ കൊലപാതക കേസ്; ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം

Must Read

തിരുവനന്തപുരം: പാറശാല ഷാരോണ്‍ കൊലപാത കേസില്‍ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാരന്‍ നായര്‍ക്ക് ഉപാധികളോടെ ജാമ്യം. കേസിലെ മൂന്നാം പ്രതി നിര്‍മ്മല്‍ കുമാര്‍ നായര്‍ക്കാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

ആറു മാസത്തേക്ക് പാറശാല പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, 50000 രൂപ അല്ലെങ്കില്‍ രണ്ട് ജാമ്യക്കാര്‍, ജാമ്യക്കാരില്‍ ഒരാള്‍ കേരളത്തിലുള്ളവരായിരിക്കണം, ജാമ്യം നില്‍ക്കുന്ന വ്യക്തികളെ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിക്ക് വിശ്വാസം വേണം എന്നീ ഉപാധികളോടെയാണ് ജാമ്യം. നേരത്തെ ഗ്രീഷ്മയുടെ അമ്മയ്ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അഡ്വ. ശാസ്തമംഗലം. എസ്. അജിത് കുമാര്‍ പ്രതിക്കുവേണ്ടി ഹാജരായി.

കാമുകനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിക്കുന്നതിനുവേണ്ടിയാണ് ഗ്രീഷമ വിഷം നല്‍കി ഷാരോണിന് കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബര്‍ 25നാണ് ഷാരോണിനെ കൊലപ്പെടുത്തിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img