വാണിമേല്‍: അസംഘടിത മേഖലയിലെ തൊഴിലാളികളോട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന നീതി നിഷേധത്തിനെതിരെ ജനകീയ ശബ്ദമുയരണമെന്നും ഈ മേഖലയിലെ തൊഴിലാളികളുടെ ജീവിത സംരക്ഷണത്തിന് അതാതു സര്‍ക്കാറുകള്‍ കര്‍മ്മ പദ്ധതികള്‍ ആവിഷക്കരിക്കണമെന്നും മുസ്ലിം ലീഗ് നേതാവ് സി. വി. എം. വാണിമേല്‍ ആവശ്യപ്പെട്ടു. അസംഘടിത തൊഴിലാളികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് രെജിസ്ട്രേഷന് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എം. കെ. മജീദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സുരയ്യ ടീച്ചര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ സി. എസ്. സി. മാനേജര്‍ എം. കെ. നികേഷ് പദ്ധതി വിശദീകരിച്ചു.
അശ്റഫ് കൊററാല, ജില്ലാ ആസൂത്രണ ബോര്‍ഡംഗം സി. വി. എം. നജ്മ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍ കണ്ടിയില്‍ ഫാത്വിമ, കെ.എം.സി.സി. പ്രതിനിധി വി. കെ. ജഅഫര്‍, കര്‍ഷകസംഘം പ്രതിനിധി ആലത്താങ്കണ്ടി ഉവൈസ് എന്നിവര്‍ ആശംസ നേര്‍ന്നു. മുഹമ്മദ് ത്വയ്യിബ് കുന്നത്ത് സ്വാഗതവും പറഞ്ഞു.