Thursday, June 19, 2025

ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ചു

Must Read

കോഴിക്കോട്: കേരളത്തിന്റെ രാഷ്ട്രീയ, ആത്മീയ, സാമൂഹികമേഖലയില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗം അനുസ്മരിച്ചു. പൊതുജീവിതത്തില്‍ മൂല്യങ്ങള്‍ മുറുകെ പിടിച്ച നേതാവായിരുന്നു ഹൈദരലി തങ്ങളെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. തന്റേതായ നിലപാടുകള്‍ ഉറപ്പിച്ചു പറയുകയും കാര്യകാരണസഹിതം അത് ബോധ്യപ്പെടുത്തുകയും ചെയ്യാന്‍ ഹൈദരലി തങ്ങള്‍ക്ക് സാധിച്ചിരുന്നു. സാദിഖലി തങ്ങള്‍ അനുസ്മരിച്ചു.

എല്ലാവരുടെയും ഹൃദയത്തിലായിരുന്നു ഹൈദരലി തങ്ങളുടെ സ്ഥാനമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡി.,എം.കെ രാജ്യസഭാ ലീഡര്‍ ത്രിച്ചിശിവ എം.പി മുഖ്യപ്രഭാഷണം നടത്തി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍വഹാബ് എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മന്ത്രി പി.എ മുഹമ്മദ് റിയാസ്, ബിനോയ് വിശ്വം എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ, സി.പി ജോണ്‍, ബാബു ദിവാകരന്‍, അബ്ദുസമദ് സമദാനി എം.പി, കെ.പി.എ മജീദ് എം.എല്‍.എ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.എം.എ സലാം സ്വാഗതവും ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img