ദുബൈ: കാസറകോഡ്- പള്ളങ്കോട്, പഴശ്വിനി പുഴയിൽ മുങ്ങിതാഴുകയായിരുന്ന 11 വയസ്സുള്ള കുട്ടിയെ രക്ഷപ്പെടുത്തിയ 8 വയസ്സുകാരൻ ഹിബ്ബത്തുള്ളയ്ക്ക് മുസ്ലിം ലീഗ് നേതാവായിരുന്ന മർഹൂം റസ്സാഖ് ഹാജി പള്ളത്തൂറിന്റെ പേരിൽ ദുബൈ കെഎംസിസി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി ഏർപ്പെടുത്തിയ ധീരതയ്ക്കുള്ള ബ്രാവെറി നോബിൾ അവാർഡ് സമ്മാനിക്കും.
കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ സുഹൃത്ത് ഹസീബ് വെള്ളത്തിൽ മുങ്ങുന്നത് കണ്ട് മറ്റുള്ളവർ നോക്കിനിൽക്കുന്ന സമയത്തും ധീരതയോടെ ആഴങ്ങളിലേക്ക് പോയി രക്ഷപ്പെടുത്തിയ ഹിബ്ബത്തുല്ല നാടിനും വരും തലമുറയ്ക്കും മാതൃകയാണെന്ന് കെഎംസിസി വിലയിരുത്തി.
സമൂഹത്തിന്റെയും സമുധായത്തിന്റെയും ഉന്നമനത്തിനു വേണ്ടി ധീരതയോടെ പ്രവർത്തിച്ച മുസ്ലിം ലീഗ് ദേലംപാടി പഞ്ചായത്ത് പ്രസിഡന്റായിരുന്ന റസ്സാഖ് ഹാജി പള്ളത്തൂരിന്റെ പേരിലാണ് അവാർഡ് നൽകപ്പെടുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. സിദ്ധീഖ് അഡൂർ അദ്ധ്യക്ഷത വഹിച്ചു, ജമാൽ ദേലംപാടി സ്വാഗതം പറഞ്ഞു. ഖാലിദ് കൊറ്റുമ്പ നന്ദി പറഞ്ഞു, അഷ്റഫ് സിഎ, റഫീഖ് പരപ്പ, സിദ്ധീഖ് പള്ളങ്കോട്, നൈമു കാസ്രോട്ടാരൻ, ആസിഫ് കുയ്ത്തൽ, റിജാസ് ഏവന്തൂർ സംബന്ദിച്ചു.