Thursday, June 19, 2025

റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ ട്രഷറി നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കണം

Must Read

കോഴിക്കോട്: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ട്രഷറി നിയന്ത്രണത്തിന്റെ പരിധിയില്‍ നിന്ന് റേഷന്‍വ്യാപാരികളുടെ കമ്മീഷന്‍ തുക ഒഴിവാക്കണമെന്ന്് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. നിയന്ത്രണത്തിന്റെ ഭാഗമായി പത്ത് ലക്ഷത്തിന്റെ മുകളിലുള്ള ചെക്കുകള്‍ മറ്റി നല്‍കുന്നില്ല. അതുകൊണ്ട് റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ കിട്ടാത്ത അവസ്ഥയാണ്. ജനുവരിയില്‍ തൊഴിലെടുത്ത വേതനം ലഭിക്കുന്നത് ഏറെ വൈകികൊണ്ട് ഫെബ്രുവരി അവസാന വാരത്തിലാണ്. ഓരോ താലൂക്കുകളിലും 150 മുതല്‍ 250 വരേയുള്ള റേഷന്‍ കടകളുടെ കമ്മീഷന്‍ ഒന്നിച്ചാണ് താലൂക്ക് സപ്ലൈ ആഫീസുകളിലേക്ക് എത്തുന്നത്. ചില താലൂക്കുകളില്‍ 10 മുതല്‍ 25ലക്ഷത്തോളം രൂപ ഒന്നിച്ചുള്ള ബില്ല് ട്രഷറിയിലൂടെ വ്യാപാരികളുടെ എക്കൗണ്ടിലേക്ക് മാറിയെടുക്കുന്നതിന്ന് ട്രഷറി നിയന്തണങ്ങള്‍ മൂലം വീണ്ടും നീണ്ടു പോകുന്നുണ്ട്.

ജനുവരി മുതല്‍ പ്രയോര്‍ട്ടി വിഭാഗങ്ങളുടെ കൈകാര്യ ചിലവായി ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന വരുമാനവും ഇല്ലാതായത് കൊണ്ട് റേഷന്‍ സാവനങ്ങളുടെ വില അടയ്ക്കാന്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കടം എടുക്കുകയാണ് വ്യാപാരികള്‍. കട വാടകയും, സെയില്‍സുന്മാന്‍മാരുടെ കൂലിയും നല്‍കാനാവാതെ ഗുരുതര സാംമ്പത്തിക പ്രതിസന്ധിയിലാണ് റേഷന്‍ ലൈസന്‍സികള്‍, ഇത്തരം സാഹചര്യത്തില്‍ 3000 റേഷന്‍ കടകള്‍ അടഞ്ഞുപോകാനുള്ള സാധ്യത ഏറെയാണ്.
ഇത്തരം ഗുരുതരമായ സാംമ്പത്തിക പ്രതിസന്ധി നേരിടുന്ന റേഷന്‍ വ്യാപാരികളുടെ കമ്മീഷനും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും , പെന്‍ഷന്‍ കാര്‍ക്കും നല്‍കുന്നത് പോലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കി 5-ാം തിയ്യതിക്ക് മുന്‍മ്പായി കമ്മീഷന്‍ നല്‍കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുകയും ജനുവരിയിലെ കമ്മീഷന്‍ ഒരു നിയന്ത്രണത്തിനും വിധേയമാക്കാതെ ഉടന്‍ വിതരണം ചെയ്യണമെന്നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ: ജോണീ നെല്ലൂര്‍, ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലി, സംഘടനാ വക്താവ് സി. മോഹനന്‍ പിള്ള എന്നിവര്‍ മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img