Thursday, June 19, 2025

ഡോക്ടറെ പീഡിപ്പിച്ച കേസ്: മെയില്‍ നഴ്‌സ് പിടിയില്‍

Must Read

കോഴിക്കോട്: വനിതാ ഡോക്ടറെ പീഡിപ്പിച്ച് ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച മെയില്‍ നഴ്‌സ് പിടിയില്‍. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി നിഷാംബാബു(24) ആണ് കസബ പൊലീസിന്റെ പിടിയിലായത്.

മൈസുരുവിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയായ ഡോക്ടറാണ് പരാതിക്കാരി. നേരത്തെ മൈസൂരുവിലെ ആശുപത്രിയില്‍ ഇരുവരും ഒരമിച്ച് ജോലി ചെയ്തിരുന്നു. കോയമ്പത്തൂരില്‍ മെച്ചപ്പെട്ട ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു പീഡനം. കോഴിക്കോട് നഗരത്തില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് പരാതി.

നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ ഡിസംബറിലായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീട് പീഡിപ്പിച്ചത്. ജനുവരിയിലും ഫെബ്രുവരിയിലുമായി മൈസൂരുവിലെ വിവിധ ലോഡ്ജുകളില്‍ അഞ്ചുതവണ പീഡിപ്പിച്ചു. ഫോണിലൂടെ നിഷാംബാബു ശല്യം തുടര്‍ന്നപ്പോള്‍ ഡോക്ടര്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഇതില്‍ പ്രകോപിതനായ ഇയാള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ദൃശ്യം പ്രചരിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ഡോക്ടര്‍ കസബ പൊലീസില്‍ പരാതി നല്‍കിയത്. നഗരത്തിലെ ഒരു ആശുപത്രിയില്‍ അസ്ഥിരോഗവിഭാഗത്തില്‍ ജോലി ചെയ്യുന്ന ആളാണ് ഇഷാംബാബു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img