വെള്ളിമാട്കുന്ന് : കോഴിക്കോട് ജെ.ഡി.റ്റി ഹൈസ്ക്കൂളിലെ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് അംഗങ്ങളില്‍ നിന്നും രാജ്യപുരസ്കാര്‍ ടെസ്റ്റ് വിജയിച്ച കുട്ടികളെ സ്കൗട്ട് ഗ്രൂപ്പ് കമ്മറ്റി അനുമോദിച്ചു. ജെഡിറ്റി നഴ്സിങ്ങ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ജെ.ഡി.റ്റി ഇസ്ലാം മേനേജിംഗ് കമ്മറ്റി അംഗം ഹിലാല്‍ ഹസ്സന് ഉദ്ഘാടനം ചെയ്തു. സ്കൗട്ട് ചെയര്മാന് ഹബീബ് കാരന്തൂര്‍ അധ്യക്ഷത വഹിച്ചു. ജെ.ഡി.റ്റി ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ അബ്ദുല്‍ കബീര്‍, എച്ച് എം ഇ
അബ്ദുല്‍ ഗഫൂര്‍, അധ്യപകരായ സൈഫുദ്ധീന്‍ കെ.എം., തമീമ, സാജിദ് ചോല, മുഹമ്മദ് സഫറുള്ള, ഷബ്ന, റഷീദ തുടങ്ങിയവര്‍ സംസാരിച്ചു. പടനിലം എക്സോര്‍ സിറാമിക് സ്റ്റുഡിയോ എം.ഡി. അസ്ലം കൊടുവള്ളി മുഖ്യഥിതിയായി. പതിമൂന്ന് വര്‍ഷം എസ്.പി.സിയുടെ സി.പി.ഒ ആയി പ്രവര്‍ത്തിച്ച അഹമ്മദ് മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു.