Thursday, June 19, 2025

റഫീഖ് മെമ്മോറിയല്‍ ചെരുമ്പ പ്രീമിയര്‍ ലീഗും, കുടുംബ സംഗമവും 2024 ജനുവരിയില്‍ ദുബായില്‍

Must Read

ദുബൈ: ഗ്രീന്‍ സ്റ്റാര്‍ ചെരുമ്പ യു.എ.ഇ കമ്മിറ്റിയുടെ കീഴിലായി സംഘടിപ്പിക്കുന്ന റഫീഖ് മെമ്മോറിയല്‍ ചെരുമ്പ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റും കുടുംബ സംഗമവും 2024 ജനുവരിയില്‍ ദുബായില്‍ നടക്കും. ഗ്രീന്‍ സ്റ്റാര്‍ ചെരുമ്പയുടെ ദീര്‍ഘകാല മെമ്പര്‍ആയി പ്രവര്‍ത്തിച്ചിരുന്ന റഫീക്കിന്റെ സ്മരണാര്‍ത്ഥം ചെരുമ്പ പെരിയാട്ടടുക്കം പ്രേദേശത്തുള്ള ഫുട്ബാള്‍ കായിക താരങ്ങളെ പങ്കടുപ്പിച്ചും കൊണ്ടായിരിക്കും പ്രീമിയര്‍ ലീഗ് മത്സരം നടക്കുക.
യു.എ.ഇയില്‍ താമസിക്കുന്നതും, നാട്ടില്‍ നിന്നും വരുന്നതുമായ ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബിന്റെ അംഗങ്ങളായിരിക്കും ഫുട്‌ബോള്‍ മത്സരം മാറ്റുരക്കുന്നത്. സ്‌പോണ്‍സര്‍ ചെയ്യപ്പെടുന്ന 8 ടീമുകള്‍ തമ്മില്‍ പ്രീമിയര്‍ ലീഗില്‍ മത്സരം നടക്കുക. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഓരോ കളിക്കാരെയും സ്‌പോണ്‍സര്‍ ചെയ്യപ്പെട്ടിരിക്കുന്ന ടീമുകള്‍ക്ക് ലേലം വഴിയോ, നെറക്കടുപ്പിലൂടെയോ നല്‍കപ്പെടും ചെയ്യും.
അതേ ദിവസം തന്നെ വ്യത്യസ്ത ആഘോഷപരിപാടിയോട് കൂടി കുടുംബ സംഗമം വിപുലമായ രീതിയില്‍ നടത്തും.

പ്രീമിയര്‍ ലീഗ്, കുടുംബ സംഗമത്തിന് മുന്നോടിയായി പല രീതിയിലുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കും. ലോഗോ ക്രീയേഷന്‍, പോസ്റ്റര്‍ ഡിസൈന്‍, ക്രിക്കറ്റ് ടൂര്‍ണമെന്റ്, ക്വിസ്സ്, കാലിഗ്രഫി, മറ്റു പല മല്‍ത്സരങ്ങളും ഉള്‍ക്കൊള്ളിക്കും. ചെരുമ്പ പെരിയാട്ടടുക്കം നാടിന്റെ ചുറ്റു പ്രേദേശമായ നാടുകളില്‍ നിന്നുള്ള ആളുകളും കുടുംബ സംഗമത്തില്‍ എത്തിച്ചേരും.

യു.എ.ഇ കമ്മിറ്റിയുടെ ഉപദേശക സമിതിയിലേക്ക് ഹമീദ് ഹാജി, സിഎം അബ്ദുല്‍ റഹ്‌മാന്‍, ഹക്കീര്‍ സി.എച്ച്, അസ്ലം ബംഗണ , അബൂബക്കര്‍ ടി.എം , ഹസ്സൈനാര്‍ സി.എച്ച്. കോയമ്മ തങ്ങള്‍ , അബ്ദുല്‍ റഹ്‌മാന്‍ തൊണ്ടോളി, ഷകീര്‍ മൂന്നാം കടവ്ക, ലന്ദര്‍ ഷ, ശരീഫ് മൂന്നാം കടവ്, അസീസ് കുമ്പളച്ച, റിയാസ് പെരിയാട്ടടുക്കം, നൗഷാദ് സി.എച്ച്, ബിന്യമീന്‍, നാസര്‍ പെരിയട്ടടുക്കം തെരഞ്ഞടുക്കുകയുണ്ടായി. പ്രസിഡണ്ടായി. കെ.ടി റഫീഖ്, വര്‍ക്കിംഗ് പ്രസിഡണ്ടായി ടി.എം ബ്ബാസ്, ജനറല്‍ സെക്രട്ടറിയായി ആരിഫ് കരിയത്ത്, ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി അമീന്‍ ബംഗണ, ഖജാന്‍ജിയായി പി.പി സമീര്‍ എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി സിപി അഷ്റഫ്, ആഷിഫ് ബംഗണ,എച്ച്.എ റംഷീദ്, കെ.എം റഷീദ്, ജുനൈദ് ഹദ്ദാദും, സെക്രട്ടറിമാരായി റാഷിദ് നാലക്കര, ശിഹാബ് പള്ളാരം, സിപി സകരിയ, സി.എച്ച്് ഷംസീര്‍ എന്നിവരെയും കാര്‍ഡിനേറ്റര്‍മാരായി ആബിദ് തങ്ങളേയും, സി.എച്ച്. റൗഫിനെയും തെരഞ്ഞെടുത്തു.


ദുബായില്‍ വെച്ച് നടന്ന പ്രവാസി സംഗമത്തില്‍ നാട്ടില്‍ നിന്നും ജമാ-അത്തിന്റെ ആവിശ്യങ്ങള്‍ക്കായി യു.എ.ഇയില്‍ എത്തിയ ചെരുമ്പ ഹയാത്തുല്‍ ഇസ്ലാം ജമാ-അത്ത് ജനറല്‍ സെക്രട്ടറി കെ.എം. ബഷീര്‍, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി തൊണ്ടോളി, മുന്‍ പ്രസിഡണ്ട് മൊയ്ദീന്‍ കുഞ്ഞി ഹാജി എന്നവര്‍ക്ക് സ്വീകരണം നല്‍കി. സംഗമത്തില്‍ അബുദാബി ശാഖാ കമ്മിറ്റി പ്രസിഡണ്ട് ഹമീദ് ഹാജി, ദുബായ് ഷാര്‍ജ ശാഖാ കമ്മിറ്റി ജനറല്‍ സെക്രട്ടറി സി.എം അബ്ദുല്‍ റഹ്‌മാന്‍, മുന്‍ പ്രസിഡണ്ട് ഹസൈനാര്‍ സി.എ, മുന്‍ ജമാ-അത്ത് സെക്രട്ടറിമാരായടി.എ അബൂബക്കര്‍, അസ്ലം ബംഗന, മന്‍സൂര്‍, സി.പി ഷ്റഫ് എന്നിവര്‍ പ്രസംഗിച്ചു. രിഫ് കരിയത്ത് സ്വാഗതവും, അമീന്‍ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img