കാസര്‍കോട് : കേരളത്തെ സമ്പൂര്‍ണ സാക്ഷരതയിലേക്ക് കൈപിടിച്ചുയര്‍ത്തിയ പി. എന്‍ പണിക്കര്‍ കൊളുത്തി വെച്ച തിരികെടാതെ സൂക്ഷിക്കേണ്ടത് ഓരോ സാമൂഹിക പ്രവര്‍ത്തകന്റെയും കടമയാണെന്ന് എന്‍. എ. നെല്ലിക്കുന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു. അറിവും കഴിവുമുള്ള ഒരു സമൂഹമാണ് അദ്ദേഹം സ്വപ്നം കണ്ടത്. മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള പി എന്‍ പണിക്കര്‍ സ്മാരക അവാര്‍ഡ് തൊഴില്‍ നൈപുണ്യ വിഭാഗം ജില്ലാ എക്സി. ഓഫീസര്‍ വി. അബ്ദുല്‍ സലാമിന് നല്കി സംസാരിക്കുകയായിരുന്നു എംഎല്‍എ.
കാന്‍ഫെഡ് സോഷ്യല്‍ ഫോറം ചെയര്മാന് കൂക്കാനം റഹ്മാന് അദ്ധ്യക്ഷത വഹിച്ചു. നാര്‍കോട്ടിക് വിഭാഗം ഡി വൈ എസ് പി പി എം മാത്യു പ്രശംസാ പത്രം കൈമാറി. അബൂബക്കര്‍ പാറയില്‍ പി. എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പോലീസ് സബ് ഇന്‍സ്പെക്ടര്‍ രവി കൊട്ടോടി, പ്രസ്സ് ഫോറം സെക്രട്ടറി അമീര്‍ പള്ളിയാന്‍, അബൂ ത്വാഹി, മുംതാസ് അഷ്റഫ്, അനില്‍ നീലാംബരി, ഷാഫി ചൂരിപ്പള്ളം, കരിവെള്ളൂര്‍ വിജയന്, പ്രൊഫ. ശ്രീനാഥ്, സി. പി. വി. വിനോദ് കുമാര്‍, എന്‍ സുകുമാരന്‍, അഡ്വ. മാധവന് മലാങ്കാട്, ഹനീഫ കടപ്പുറം എന്നിവര്‍ സംസാരിച്ചു.