Thursday, June 19, 2025

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട 13കാരിയെ പീഡിപ്പിച്ചു; യുവാവിന് 20 വര്‍ഷം തടവും മൂന്ന് ലക്ഷം പിഴയും

Must Read

മംഗളൂരു: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിന് കോടതി 20 വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബസ് ഡ്രൈവറും കാവൂരിനടുത്ത് മരക്കടയില്‍ താമസക്കാരനുമായ ദയാനന്ദ ധനന്നാവറെ(30)യാണ് മംഗളൂരു അഡീഷണല്‍ സെഷന്‍സ് (പോക്സോ) കോടതി ജഡ്ജി രാധാകൃഷ്ണ ശിക്ഷിച്ചത്.

കഴിഞ്ഞ വര്‍ഷം ജനുവരി 27ന് ഔട്ടിങ്ങിനായി തന്നോടൊപ്പം വരാന്‍ ദയാനന്ദ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ഇതിന് തയ്യാറായില്ല. ജനുവരി 28ന് പെണ്‍കുട്ടിയെ ഇയാള്‍ നിര്‍ബന്ധിച്ച് ഓട്ടോറിക്ഷയില്‍ കയറ്റി ഹമ്പന്‍കട്ടയിലെ ലോഡ്ജിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് വീട്ടില്‍ ഇറക്കിവിടുകയുമായിരുന്നു. വിവരം മാതാപിതാക്കളോട് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ദയാനന്ദ ഭീഷണിപ്പെടുത്തി. എന്നാല്‍ പെണ്‍കുട്ടി ധൈര്യത്തോടെ ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയും അവര്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. പിഴയടച്ചില്ലെങ്കില്‍ നാല് മാസം കൂടി തടവ് അനുഭവിക്കണം.

പെണ്‍കുട്ടിക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും അതില്‍ ഒരു ലക്ഷം രൂപ വിദ്യാഭ്യാസത്തിനായി ഉടന്‍ അനുവദിക്കാനും ബാക്കി രണ്ട് ലക്ഷം രൂപ ദേശസാല്‍കൃത ബാങ്കില്‍ എഫ്ഡിയില്‍ സൂക്ഷിക്കാനും ജഡ്ജി ഉത്തരവില്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img