തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് അറസ്റ്റില്‍. തിരുവനന്തപുരം പാളയത്തുവെച്ചാണ് ഫിറോസിനെ പോലീസിനെ അറസ്റ്റ് ചെയ്തത്.
യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന്റെ ഭാഗമായുണ്ടായ സംഘര്‍ഷത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. കേസില്‍ 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്.
പോലീസിനെ ആക്രമിച്ചതും പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്. കേസില്‍ ഹാജരാകാന്‍ ഫിറോസിനോട് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാമ കമ്മിറ്റി സെക്രട്ടേറിയറ്റഇലേക്ക് നടത്തിയ സേവ് കേരള മാര്‍ച്ച് വലിയ സംഘര്‍ഷത്തിനിടയാക്കി. സമരക്കാര്‍ക്കുനേരം പോലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു.