Thursday, June 19, 2025

പാഠപുസ്തകങ്ങളിലെ ഒഴിഞ്ഞ പേജുകളില്‍ ചിത്രങ്ങളും ശില്പങ്ങളും ചേര്‍ത്ത് ചിത്ര-ശില്പ സാക്ഷരതയ്ക്ക് വഴിയൊരുക്കികൂടെ? അഭിലാഷ് തിരുവോത്ത്

Must Read

കോഴിക്കോട്: കേരളത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണം നടക്കുന്ന സമയമാണിത്. ഇതേസമയത്ത് തന്നെയാണ് സിപി(ഐ)എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ യാത്ര നടക്കുന്നതും. രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിന്റെ കൂടെ അതത് പ്രദേശത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായവും നിര്‍ദ്ദേശങ്ങളും കേള്‍ക്കുകയും കൂടി ചെയ്യുന്ന യാത്ര ആയതുകൊണ്ടാണ് നിരവധി നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കപ്പെടുന്നുമുണ്ട്. പേരാമ്പ്ര സ്‌കൂളിലെ കെമിസ്ട്രി അധ്യാപകനും ചിത്രകാരനുമായ അഭിലാഷ് തിരുവോത്തിന്റെ നിര്‍ദ്ദേശം വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ചിട്ടുണ്ട്. അത് സാധ്യമായാല്‍ എം.വി. ഗോവിന്ദന്റെ യാത്ര കേരള വിദ്യാഭ്യാസ ചരിത്രത്തിലെ ചിത്രശില്പ സാക്ഷരതയുടെ പുതിയ അധ്യായത്തിന്റെ തുടക്കമാകും എന്നാണ് അഭിലാഷ് തിരുവോത്ത് പറയുന്നത്.

പാഠ്യപദ്ധതികളും അതിലെ ഉള്ളടക്കവും ഉപയോഗിക്കുന്ന പദങ്ങളും ചിത്രങ്ങളും അടക്കം ടെക്സ്റ്റ് ബുക്കുകളും കാലാനുസൃതമായി മാറുന്ന ഘട്ടങ്ങളിലൊക്കെയും അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ജനകീയ വിദ്യാഭ്യാസ നയത്തിന് പ്രാധാന്യം കൊടുക്കുന്ന കേരളത്തില്‍. എം.വി. ഗോവിന്ദന് മുന്നില്‍ അവതരിപ്പിച്ച വിഷയം ദൃശ്യ സാക്ഷരതയെ കുറിച്ചാണെന്ന് അഭിലാഷ് തിരുവോത്ത് പറയുന്നു.

അഭിലാഷ് തിരുവോത്ത് പറയുന്നത്

വിവിധ വിഷയങ്ങളില്‍ വിവിധ ഭാഷകളില്‍ ഒന്നു മുതല്‍ 10 വരെ 288 ടെക്സ്റ്റ് ബുക്കുകളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കുന്നത്. നിലവില്‍ ഓരോ ടെക്സ്റ്റ് ബുക്കിന്റെയും Firstinner & Back inner പേജുകള്‍ ശൂന്യമാണ്. ആകെ 576 പുറങ്ങള്‍ ഈ ഒഴിഞ്ഞ പേജുകളില്‍ ചിത്രങ്ങള്‍ ശില്പങ്ങള്‍ പ്രതിഷ്ഠാപന കലകള്‍ ഫോട്ടോഗ്രാഫി എന്നിവയെ ഉള്‍ക്കൊള്ളുകയും അതിന്റെ ലഘു വിവരണമടക്കം കലാകാരനെ പരിചയപ്പെടുത്തുന്നതും എത്ര വലിയ ചിത്ര ശില്‍പ ബോധമാണ് പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയുക.

ക്ലിന്റിന്റെ ചിത്രങ്ങള്‍, കണക്കിന്റെ ബുക്കില്‍ പിക്കാസോയുടെ ക്യൂബിസ്റ്റ് പെയിന്റിംഗ്, ദാലിയുടെ സറിയലിസ്റ്റിക് & ഒപ്റ്റിക്കല്‍ ഇല്യൂഷന്‍പെയിന്റിംഗ്, ഡാവിഞ്ചിയുടെ ശാസ്ത്ര പഠന ചിത്രങ്ങള്‍. സാമൂഹ്യപാഠത്തില്‍ വാന്‍ഗോഗിന്റെ ഖനി തൊഴിലാളികളുടെ, ചിത്തപ്രസാദിന്റെ രേഖ ചിത്രങ്ങള്‍. നന്ദലാല്‍ ബോസിന്റെയും ടോം വട്ടക്കുഴിയുടെയും ഗാന്ധി, അബനീന്ദ്രനാഥ ടാഗോറിന്റെ ഭാരത മാതാവ്, എഴുത്തുകാരായ ഖലീല്‍ ജിബ്രാന്റയും വില്യം ബ്ലേക്കിന്റയും ടാഗോറിന്റെയും പെയിന്റിംഗുകള്‍. ശൂന്യമായ 576 പുറങ്ങളില്‍ അങ്ങനെ എന്തൊക്കെ നമുക്ക് ഉള്‍ക്കൊള്ളിക്കാം. ലോകോത്തര ക്ലാസിക്കുകളെയും നവോത്ഥാനകാല പെയിന്റിങ്ങുകളും ഇന്ത്യന്‍ കണ്ടമ്പററി പെയിന്റിങ്ങുകളും റാം കിങ്കര്‍, കെഎസ് രാധാകൃഷ്ണന്‍, കാനായി കുഞ്ഞിരാമന്‍ എന്നിവരുടെ ശില്പങ്ങളും ഇന്ത്യന്‍ ചിത്രകലയെ സ്വാധീനിച്ച കെ ജി സുബ്രഹ്മണ്യന്റെയും എ.രാമചന്ദ്രന്റെയും എംഎഫ് ഹുസൈന്റെയും ചിത്രങ്ങള്‍ ചിത്രകാരികളായ ഫ്രിഡ, അര്‍പ്പിതാ സിംഗ്, അമൃത ഷെര്‍ഗില്‍, മംഗലാഭായ് തമ്പുരാട്ടി, ടി.കെ പത്മിനി. വിവിധ രാജ്യങ്ങളിലെ വ്യത്യസ്തമായ പെയിന്റിങ്ങുകള്‍, ശില്പങ്ങള്‍, ഇന്ത്യയിലെ തന്നെ വിവിധ സംസ്ഥാനങ്ങളിലെ ഗോത്ര കലകള്‍, ചുമര്‍ ചിത്രങ്ങള്‍, ശൈലികള്‍, സങ്കേതങ്ങള്‍… അത്രമേല്‍ വൈവിധ്യമാര്‍ന്ന ലളിതകലകളിലൂടെ പൊതുവിദ്യാഭ്യാസ പഠനത്തിലൂടെ കടന്നു പോകുന്ന കുട്ടിക്ക് അറിയുവാനുള്ള അവസരം ഒരുക്കാം.

തലച്ചോറിന്റെ ഭാഷ ഇമേജുകള്‍ ആണെന്നും അത് എത്രത്തോളം വിദ്യാര്‍ത്ഥികളുടെ പഠന കാര്യത്തെയും മനുഷ്യന്റ വികാസത്തെ സ്വാധീനിക്കുന്നു എന്നും പാശ്ചാത്യ ലോകം അത്രമേല്‍ തെളിയിക്കപ്പെട്ടതാണ് അതുകൊണ്ടുതന്നെ അവരുടെ പാഠ്യപദ്ധതികളില്‍ ഇമേജുകളിലൂടെയും ഗ്രാഫിക്‌സിലൂടെയുമുള്ള പഠനം അത്രമേല്‍ പ്രാധാന്യം അര്‍ഹിക്കുന്നു എങ്കിലും നമ്മുടെ പാഠ്യപദ്ധതിയില്‍ ഇന്നും ലളിതകലയ്ക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കാറില്ല അത് പൊതുവെ ഡ്രോയിങ് അധ്യാപകരുടെ വയറ്റിപ്പിഴപ്പായി മാത്രം കണക്കാക്കുന്ന സമീപനമാണ്…..

മാഷിന്റെ സ്വതസിദ്ധമായ മറുപടിയാണ് ഏറ്റവും സന്തോഷം: തീര്‍ച്ചയായും പരിഗണിക്കേണ്ട ആശയമാണ്. ചിത്ര ശില്‍പ്പ കലാബോധനത്തിന്റെ വൈവിധ്യവും പ്രാധാന്യവും വ്യാപിപ്പിക്കാന്‍ അത് വഴി ദൃശ്യ സാക്ഷരതയില്‍ മുന്നേറാന്‍ ഏറ്റവും പ്രായോഗികമായ ആശയം… കേരളം ഇത് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാക്കാന്‍ ശ്രമിക്കും.

ഗോവിന്ദന്‍ മാഷിന് മുന്നില്‍ ഈ ആശയം അവതരിപ്പിക്കുവാനുള്ള സാഹചര്യം ഒരുക്കി തന്ന പാര്‍ട്ടി സഖാക്കള്‍ക്ക് സ്‌നേഹം നിറഞ്ഞ നന്ദി….

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img