ന്യൂഡല്‍ഹി: ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നേടുന്നതിനുള്ള ലിങ്ക് എപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ടെങ്കിലും വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തവര്‍ക്ക് ലിങ്കില്‍ പ്രവേശിക്കാന്‍ ആവുന്നില്ല. പലരും ഒരേസമയം ശ്രമിക്കുന്നതാണ് തടസ്സത്തിന് കാരണമെന്ന് ഇ.പി.എഫ് വിശദീകരിക്കുന്നു.
മാര്‍ച്ച് മൂന്നുവരെയാണ് അപേക്ഷ ഓണ്‍ലൈനായി നല്‍കുന്നതിന് സമയം അനുവദിച്ചിരുന്നതെങ്കിലും പിന്നീട് മേയ് മൂന്നുവരെ നീട്ടി. ഇത് തൊഴിലാളികള്‍ക്ക് ആശ്വാസമാണ്. എന്നാല്‍ ലിങ്കില്‍ പ്രവേശിക്കാനാവാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
പെന്‍ഷന്‍ ഹയര്‍ ഓപ്ഷന്‍ നല്‍കുന്ന കാര്യത്തില്‍ ഏറെക്കാലമായി എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ തടസ്സവാദങ്ങള്‍ ഉന്നയിക്കുകയായിരുന്നു. ഒടുവില്‍ സുപ്രീംകോടതിയുടെ ഇടപെടലാണ് കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിച്ചത്. അതേസമയം, ഓരോ ഘട്ടത്തിലും പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരികയാണ്. ഇതിന്റെ പിന്നില്‍ ഇ.പി.എഫ്ഒ ആണെന്ന് ആരോപണമുണ്ട്. 2014 സെപ്റ്റംബര്‍ ഒന്നിന് മുമ്പ് സര്‍വീസില്‍ ഉണ്ടായിരുന്നവര്‍ക്ക് ഓപ്ഷന്‍ നല്‍കാം. പിന്നീട് വിരമിക്കുകയോ ഇപ്പോള്‍ സര്‍വീസില്‍ ഉള്ളവര്‍ക്കോ ഓപ്ഷന്‍ നല്‍കാവുന്നതാണ്. ലിങ്ക് കിട്ടാന്‍ പ്രയാസം നേരിടുന്നത് തുടര്‍ന്നാല്‍ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.