നിയമസഭാ പരിഗണിക്കാൻ പോകുന്ന പൊതുജനാരോഗ്യ ബില്ലിൽ ആയുഷ് ഡോക്ടർമാർക്ക് പകർച്ചവ്യാധികൾ ചികിത്സിക്കുന്നതിനുള്ള തടസ്സം പിൻവലിക്കണം എന്നും പകർച്ചവ്യാധിമുക്തരായവർക്ക് ഫിറ്റ്നസ് കൊടുക്കുവാനുള്ള അവകാശം ആയുർവേദം ഡോക്ടർമാർക്ക് നിഷേധിക്കുന്ന കരട് നിയമത്തിലെ വ്യവസ്ഥകൾ ഒഴിവാക്കണമെന്നും
ആയുർവേദത്തിന്റെ ഈറ്റില്ലമായ കേരളത്തിൽ ആയുർവേദത്തിന് പൊതുജനാരോഗ്യരംഗത്ത് ഫലപ്രദമായി ഇടപെടാൻ കഴിയുന്ന തരത്തിൽ നിയമങ്ങൾ നിർമ്മിക്കണമെന്നും കോഴിക്കോട് ജില്ല ആയുർവേദ ഹോസ്പിറ്റലിൽ മാനേജ്മെന്റ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഡോ പി കെ വേണു ഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ ജസുൽ സ്വാഗതം പറഞ്ഞു.
ഡോ . സഹീർ അലി ഡോ.സനിൽ കുമാര്‍ ,ഡോ.സൈഫുദ്ദീൻ ,ഡോ ബൽറാം, ഡോ ജിതിന തുടങ്ങിയവർ സംസാരിച്ചു.