കോഴിക്കോട്: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (കെജിഒഎഫ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ ഉദ്ഘാടനം ചെയ്തു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സിവിൽ സർവീസ് ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. സിവിൽ സർവീസ് ശക്തിപ്പെടുത്തുന്നതിനും ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംരക്ഷിക്കുന്നതിനും കെജിഒഎഫ് പ്രതിജ്ഞാബദ്ധമാണെന്നും അവകാശ പോരാട്ടങ്ങളിൽ എന്നും ജീവനക്കാരോടൊപ്പം നിലകൊള്ളുമെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കെജിഒഎഫ് ജനറൽ സെക്രട്ടറി വി എം ഹാരിസ് പറഞ്ഞു.
നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സി പി ഐ സംസ്ഥാന കൗൺസിൽ അംഗം അജിത്ത് കൊളാടി മുഖ്യ പ്രഭാഷണം നടത്തി. സാജിദ് അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ജെറീഷ് കെ എം സ്വാഗതം ആശംസിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. പി ഗവാസ് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ കെ ജി ഒ എഫ് സ്റ്റേറ്റ് സെക്രട്ടറി ബിനു പ്രശാന്ത് കെ ആർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പ്രഭാകരൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി വിക്രാന്ത്, സംസ്ഥാന കമ്മറ്റി അംഗം എ കെ സിദ്ധാർത്ഥൻ, ജോയിന്റ് കൗൻസിൽ ജില്ലാ സെക്രട്ടറി ജയപ്രകാശ്, എകെഎസ്ടിയു ജില്ലാ സെക്രട്ടറി കെ പ്രദീപ്, സജീന്ദ്രൻ, എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് കെ പി ബിനൂപ് തുടങ്ങിയവർ സംസാരിച്ചു. ജെറീഷ് കെഎം പ്രവർത്തന റിപ്പോർട്ടും ദിൽവേദ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ശരത് ടി എസ് നന്ദി രേഖപ്പെടുത്തി. പതിനേഴംഗ ജില്ലാ കമ്മിറ്റിയെയും 13 അംഗ വനിതാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഭാരവാഹികളായി സാജിദ് അഹമ്മദ് (പ്രസിഡന്റ്), ജെറീഷ് കെ എം (സെക്രട്ടറി), നിഷ കെ, ശരത് ടി എസ് (വൈ. പ്രസിഡന്റ് ), മിതിൻ യു സി, ഡാന (ജോ. സെക്രട്ടറി ), ദിൽവേദ് (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു. വനിതാ കമ്മിറ്റി ഭാരവാഹികൾ: അപർണ (പ്രസിഡന്റ് ), ദർശന യു (സെക്രട്ടറി).