കോഴിക്കോട്: കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിപ്പുറം തലശ്ശേരി- മാഹി ഭാഗങ്ങളില്‍നിന്ന് കോഴിക്കോട്ടെത്തി ബിസനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തവരുടെ പിൻതലമുറക്കാരുടെ കുടുബങ്ങൾ അടക്കം കൊഴിക്കോട്ട് സ്ഥിര താമസമാക്കിയ കുടുബങ്ങളുടെ സംഘടനയായ തലശ്ശേരി-മാഹി കുടുബ കൂട്ടായ്മയുടെ ( ടെലിമാക്) പ്രഥമ ജനറൽ ബോഡി യോഗം കോഴിക്കോട്ട് സംഘടിപ്പിച്ചു. വ്യവസായ പ്രമുഖനും സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തകനും പി.കെ ഗ്രൂപ്പ് ചെയര്‍മാനുമായ പി.കെ അഹമ്മദ് സംഘടനയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. . അന്യംനിന്നു പോയ പഴയ കൂട്ടുകുടുംബ വ്യവസ്ഥയിലേക്ക് തിരിച്ചുപോകാനും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആത്മബന്ധങ്ങള്‍ തിരികെ പിടിക്കാനും കുട്ടികളിൽ സാമൂഹികമായും സാംസ്കാരിമായും അവബോധം സൃഷ്ടിക്കുവാനും ഇത്തരം കൂട്ടായ്മകള്‍ വഴിയൊരുക്കുമെന്നദ്ദേഹം പറഞ്ഞു. കൂട്ടായ്മകള്‍ പരസ്പര സഹായത്തിനുള്ള വേദികളാവുകയും നാടിന്റെ നല്ല കാര്യങ്ങളില്‍ പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് എം.കെ മൂസ്സ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി.പി.എം ഫസല്‍ സ്വാഗതം പറഞ്ഞു.
ജീവിതശൈലീ രോഗങ്ങളെ കുറിച്ച് ഡോ.ഉത്താന്‍കോയ ക്ലാസെടുത്തു. നഗരത്തിലെ ബിസിനസുകാരനും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനും 92 വയസ് പ്രായമുള്ള വി.സി ഉസ്മാനെ പി.കെ അഹമ്മദ് ആദരിച്ചു. വി.പി മുഹമ്മദ്, സയിം, അയ്യൂബ് എന്നിവർ ആശംസകൾ അർപ്പിച്ചു. സി.എ ഹബീബ് നന്ദിപറഞ്ഞു. ഭാരവാഹികളായി എം.കെ മൂസ്സ (പ്രസിഡന്റ്), സമീര്‍.കെ.ടി, മുഹമ്മദ് ബഷീര്‍ (നാസ്) (വൈ.പ്രസിഡന്റുമാര്‍), എ.വി മുഹമ്മദ് സാദിക്ക് (ജനറല്‍ സെക്രട്ടറി), ഹബീബീ.സി.എ, റാഫി കാന്തലാട്ട് (ജോ.സെക്രട്ടറി), ടി.പി.എം അഷ്‌റഫ് (ട്രഷറര്‍).
അബ്ദുൾ അസീസ് എം, സമദ് കെ ടി , സക്കരിയ സി എ, ഹാരിസ് , ഫൈസൽ ടിപ്ടോപ്, റഹീം എം കെ എന്നിവർ നേതൃത്വം നൽകി.