കോഴിക്കോട്: എന്‍.ഐ.ടിയില്‍ രാഗം കലോത്സവത്തിന് തുടക്കമായി. വിവിധ മത്സരങ്ങള്‍, ശില്പശാലകള്, കൊറിയോ നൈറ്റ്, ഫാഷന്‍ഷോ, വിവിധ കലാപരിപാടികള്‍ എന്നിവയ്ക്കാണ് ഇന്ന് തുടക്കമായത്. നാളെ ജുബിന്‍ നൗട്ടിയാല്‍, ഡിജെ കില്‍ ദി ക്ലൗണ്‍സ് അരങ്ങേറും. 12ന് അമിത് ത്രിവേദി, അവിയല്‍ ബാന്‍ഡ് സംഗീതനിശ എന്നിവ നടക്കും.
എന്‍.ഐ.ടി അലൂംനി അസോസിയേഷന് പ്രസിഡന്റ് പ്രകാശ് ഷെട്ടി ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ അധ്യക്ഷനായി. സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ ലെനോഹ് ചാക്കോ, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി.എസ് സതീദേവി, രജിസ്ട്രാര്‍ എംെ.എസ് ശ്യാമസുന്ദര, ഡോ. ജി.കെ രജനീകാന്ത്, ഡോ.എസ്. ഗോപീകൃഷ്ണ, സ്റ്റുഡന്റ്സ് കണ്‍വീനര്‍ മുഹ്്സിന് ജിഫ്രി, കള്‍ച്ചറല്‍ അഫയേഴ്സ് സെക്രട്ടറി അഖില്‍ ജോര്‍ജ്ജ്, എ. നന്ദിത പ്രസംഗിച്ചു.