കോഴിക്കോട് നഗരത്തില്‍ മോട്ടോര്‍ ബൈക്കില്‍ കറങ്ങി നടന്ന് രാത്രി കാലങ്ങളില്‍ അന്യദേശ തൊഴിലാളികളുടെ പണവും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള വില പിടിപ്പുള്ള വസ്തുക്കള്‍ കവര്‍ച്ച നടത്തുന്ന സംഘത്തിലെ 2 പേര് പൊലീസ് പിടിയിലായി. വെള്ളയില്‍ സക്കീന വിഹാറില്‍ സി.വി മുജീബ് റഹ്മാന്(19) എന്ന യുവാവും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് നടക്കാവ് ഇന്‍സ്പെക്ടര്‍ പി.കെ.ജിജീഷ് നേതൃത്യത്വം നല്കുന്ന പൊലീസ് സംഘത്തിന്റെ പിടിയിലായത്.
ഇവര്‍ കവര്‍ച്ച നടത്താന്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. രാത്രി മാവൂര്‍ റോഡിന് സമീപം വെച്ച് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്ന സെയ്ഫ് റാഫുല്‍ എന്ന പശ്ചിമ ബംഗാള്‍ കാരനെയാണ് ഇവര്‍ കവര്‍ച്ച നടത്തിയത്.അന്യദേശ തൊഴിലാളികള്കവര്ച്ച ചെയ്യപ്പെട്ടാല്‍ പോലീസില്‍ പരാതിയുമായി പോവുന്നത് വളരെ കുറവാണെന്ന് മനസ്സിലാക്കിയാണ് ഇവര്‍ ഇത്തരക്കാരെ തെരഞ്ഞെടുക്കുന്നത് എന്നാണ് ഇവര്‍ പോലീസിനോട് വെളുപ്പെടുത്തിയത്. മയക്ക് മരുന്ന് ഉപയോഗത്തിനും ആര്‍ഭാടമായി ജീവിക്കുന്നതിനുമാണ് ഇതിലൂടെ കിട്ടുന്ന പണം ഉപയോഗിക്കുന്നത്.
കോഴിക്കോട് ജെ.എഫ്.സി.എം.കോടതിയില്‍ ഹാജരാക്കിയ ഒരു പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയത് കോഴിക്കോട് ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ കോടതി മുമ്പാകെ ഹാജരാക്കി. ഒരു പ്രതിയെ ഇനിയും പിടികൂടാനുണ്ട് നടക്കാവ് സബ് ഇന്‍സ്പെക്ടര്‍മാരായ കൈലാസ് നാഥ് എസ് ബി., ബാബു പുതുശ്ശേരി എ എസ് ഐ ശശികുകാര് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി.ശ്രീകാന്ത്,ഹരീഷ് കുമാര്‍ സി, ലെനീഷ് പി.എം, ജിത്തു വി.കെ.സജീവന്, ബബിത്ത് കുറുമണ്ണില് എന്നിവരാണ് പ്രതിയെ പിടിച്ച അന്വേഷണ സംഘത്തിലുണ്ടായിരുന്നത്