റിയാദ്: മുക്കം ഏരിയാ സര്‍വീസ് സൊസൈറ്റി, മാസ് റിയാദിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ പി.സി അബ്ദു മാസ്റ്റര്‍, യൂസഫ് പി.പി എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
സംഘടനയുടെ 2023-24 വര്‍ഷത്തിലെ ഭരണ സമിതിയിലേക്ക് അശ്റഫ് മേച്ചേരി പ്രസിഡണ്ട്, സുഹാസ് ചേപ്പാലി ജ: സെക്രട്ടറി , ഫൈസല്‍ എ.കെ ട്രഷറര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഉമ്മര്‍ കെ.ടി, ഷാജു കെ.സി, ശിഹാബ് കൊടിയത്തൂര്‍ (രക്ഷാധികാരികള്‍), ജബ്ബാര്‍ കെ.പി, ഹര്‍ഷാദ് എം.ടി (വൈ: പ്രസിഡണ്ടുമാര്‍), ഷമീം എന്‍കെ, സാദിഖ് വലിയപറമ്പ്. (ജോ: സെക്രട്ടറിമാര്‍) വിവിധ കണ്‍വീനര്‍മാരായി മുസ്തഫ നെല്ലിക്കാപറമ്പ് (ജീവകാരുണ്യം) യതി മുഹമ്മദ് (സാംസ്കാരികം) സുബൈര്‍ കാരശ്ശേരി (ജന: കണ്‍വീനര്‍) സി.ടി സഫറുള്ള (മീഡിയ) യൂസഫ് പി.പി (പലിശരഹിത വായ്പ)
ഷമീല്‍ (സ്പോര്‍ട്സ്) സലാം പേക്കാടന്‍ (വരിസംഖ്യ കോഡിനേറ്റര്‍)
മനാഫ് കാരശ്ശേരി (മീറ്റിംഗ് കോഡിനേറ്റര്‍) ഷംസു കാരാട്ട്, ഹാസിഫ് കാരശ്ശേരി (ഐ.ടി വിംഗ്) അലി പേക്കാടന്‍ (ബിസിനസ്) എന്നിവരേയും സപ്പോര്‍ട്ടിംഗ് കണ്‍വീനര്‍മാരായി മുഹമ്മദ് കൊല്ലളത്തില്‍, ഹാറൂണ്‍ കാരക്കുറ്റി, ഇസ്ഹാഖ് മാളിയേക്കല്‍,ഷാഹുല്‍ ഹമീദ് കൊടിയത്തൂര്‍,അഫീഫ് കക്കാട്, അബ്ദുല്‍ നാസര്‍ പുത്തന്‍ എന്നിവരെയും തെരഞ്ഞെടുത്തു. മുപ്പത്തിരണ്ടംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും നിലവില്‍ വന്നു.