Thursday, June 19, 2025

പ്രവാസികളോടുള്ള അവഗണന മുസ്ലിം ലീഗ് ഏറ്റെടുക്കും: എം എ റസാക്ക് മാസ്റ്റർ

Must Read

കോഴിക്കോട്. ബജറ്റിൽ പ്രവാസികളോടുള്ള അവഗണനക്കെതിരെ പരിഹാരം കണ്ടിട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരവുമായി മുസ്ലിം ലീഗ് രംഗത്തിറങ്ങേണ്ടി വരുമെന്ന് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം എ റസാക്ക് മാസ്റ്റർ പറഞ്ഞു. കോഴിക്കോട് ജില്ലാ പ്രവാസി ലീഗ് ക്ഷേമനിധി ബോർഡ് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഇമ്പിച്ചി മമ്മു ഹാജി മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് ജില്ലാ പ്രവാസി ലീഗ് പ്രസിഡണ്ട് അഹമ്മദ്‌ കുറ്റിക്കാട്ടൂർ അധ്യക്ഷം വഹിച്ചു. മജീദ് ഹാജി വടകര സ്വാഗതം പറഞ്ഞു.ഹാഷിം കോയ തങ്ങൾ, വാഴയിൽ ഇബ്രാഹീം ഹാജി വി പി കുഞ്ഞമ്മദ് ഹാജി പെരുമണ്ണ, കാട്ടിൽ അമ്മദ് ഹാജി, കുഞ്ഞാലി ഹാജി പാലാമ്പറ്റ, മുഹമ്മദ്‌ ഇഖ്‌ബാൽ ടി വി, കെ പി പോക്കർ കുട്ടി, ബി എച്ച് കുഞ്ഞമ്മദ് ഹാജി, ശരീഫ് കെ വി, എം വി കോയക്കുട്ടി, കെ കെ കോയ, കെ ടി കെ റഷീദ്, മുഹമ്മദ്‌ അലി മാസ്റ്റർ, മഠത്തിൽ റഷീദ് വെളിമണ്ണ, എം എസ് അലവി, ടി കെ അബ്ദുള്ള കൊയ, അസീസ് കോടഞ്ചേരി, ടി എം എസ് അബൂബക്കർ, ഐ പി അഷ്‌റഫ്‌, കെ റഷീദ്, സി സൈനുദ്ധീൻ എന്നിവർ സംബന്ധിച്ചു.


പ്രവാസി തിരിച്ചറിയൽ കാർഡിനും ഇൻഷുറൻസ് കാർഡിനും ഏർപ്പെടുത്തിയ GST പിൻവലിക്കുക,പ്രവാസി ക്ഷേമ നിധിയിൽ അംശാദായം അടക്കുന്ന പ്രവാസികളിൽ നിന്നും ഈടാക്കുന്ന അനാവശ്യ ഫൈൻ പിൻവലിക്കുക,അറുപതു കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ അനുവദിക്കുക, പ്രവാസി ക്ഷേമ നിധി തട്ടിപ്പിന് കൂട്ടു നിന്ന കുറ്റവാളികളെ പുറത്ത് കൊണ്ട് വരിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ക്ഷേമ നിധി ബോർഡ്‌ സി ഇ ഒ ക്ക് ജില്ലാ പ്രവാസി ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img