Thursday, June 19, 2025

മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് പ്രൗഢ പരിസമാപ്തി

Must Read

ചെന്നൈ: മതേതര, ജനാധിപത്യ സഖ്യങ്ങള്‍ക്ക് സാധ്യത തേടുന്ന രാഷ്ട്രീയചിന്തകളും സാമുഹിക ഐക്യത്തിന്റെ പുതിയ പ്രതീക്ഷകളും ന്യൂനപക്ഷ സംരക്ഷണത്തിന്റെ സജീവതയും ചര്‍ച്ച ചെയ്ത മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് ചെന്നൈ നഗരത്തില്‍ പ്രൗഢിയാര്‍ന്ന സമാപനം. ചെന്നൈ ഒ.എം.ആറിലെ വൈ.എം.സി.എ ഗ്രൗണ്ടില്‍ നടന്ന പൊതുസമ്മേളനത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സാന്നിധ്യവും വാക്കുകളും പതിനിായിരങ്ങള്‍ക്ക് ആവേശം പകര്‍ന്നു. സാമൂഹികനീതിയില്‍ അടിയുറച്ച രാഷ്ട്രീയമാണ് ഡി.എം.കെയും മുസ്ലിംലീഗും പിന്തുടരുന്നതെന്ന് സ്റ്റാലിന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ ഇടപെടലുകളെല്ലാം സംസ്ഥാനങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയാണ്. തമിഴ്നാട്ടില്‍ ദ്രാവിഡ സര്‍ക്കാറിനെ അധികാരത്തിലേറ്റാന്‍ അണ്ണാദുരെയോടൊപ്പം നിര്‍ണായക പങ്കുവഹിച്ചത് ഖാഇദെ മില്ലത്ത് ഇസ്മായില്‍ ആണ്. സ്റ്റാലിന്‍ പറഞ്ഞു.


പ്രതിപക്ഷ ഐക്യത്തിന്റെ നിര കെട്ടിപടുക്കുന്നതില്‍ തമിഴ്നാട് എന്നും മാതൃകയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിംലീഗ് ദേശയ അധ്യക്ഷന്‍ കെ.എം ഖാദര്‍ മൊയ്തീന്‍, സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.പി അബ്ദുസമദ് സമദാനി എം.പി, പി.വി അബ്ദുല്‍വഹാബ് എം.പി, പി.എം.എ സലാം, സി.കെ സുബൈര്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ്, ഖുറം അനീസ് ഉമര്‍, കെ. അബൂബക്കര്‍, എം. അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img