മുസ്ലിം ലീഗ് നേതാവും കാസര്‍ഗോഡ് ജില്ലാ ലീഗ് പ്രസിഡന്റുമായിരുന്ന ടി ഇ അബ്ദുല്ലയുടെ നിര്യാണത്തില്‍ ദുബായ് കെഎംസിസി കാസര്‍ഗോഡ് ജില്ലാ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. പാര്‍ട്ടിയിലെ സൗമ്യ മുഖവും എതിരാളികള്‍ക്ക് പോലും പ്രിയങ്കരനുമായിരുന്നു ടി ഇ അബ്ദുല്ല സാഹിബ്.
ദീര്‍ഗ്ഗ വീക്ഷണത്തോടെ ഭരണ കാര്യങ്ങളില്‍ ഇടപെട്ടിരുന്ന ടി ഇ തന്റെ ചുമതലകളെ കുറിച്ച് വ്യക്തമായ ബോധമുള്ള വിക്തോയായിരുന്നു.
പരന്ന വായനയും ചരിത്രാവബോധവും കൈമുതലായിരുന്ന ടി ഇ അത് കൊണ്ടുതന്നെ പുതു തലമുറക്ക് മാര്‍ഗ്ഗ ദര്‍ശിയും ഒരു റെഫറന്‍സ് ഗ്രന്ഥാവുമായി.
പാര്‍ട്ടിയിലുണ്ടാകുന്ന ഏതു വിഷയത്തിലും സുചിന്തിതമായി പഠിച്ചു പരിഹാരം നിര്‍ദേശിക്കാനുള്ള ടി ഇ യുടെ കഴിവ് അപാരമായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തോടെ മാതൃകാ നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്. എന്ന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി . ട്രഷറര്‍ ഹനീഫ് ടി ആര്‍ ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ . എന്നിവര്‍ അഭിപ്രായപ്പെട്ടു ജില്ലാ ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ , സി എച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട് , റാഫി പള്ളിപ്പുറം കെ പി അബ്ബാസ് കളനാട് , ഹസൈനാര്‍ ബീജന്തടുക്ക ,അഡ്വക്കേറ്റ് ഇബ്രാഹിം ഖലീല്‍ , സലാം തട്ടാനാച്ചേരി , ഫൈസല്‍ മൊഹ്‌സിന് തളങ്കര , യൂസുഫ് മുക്കൂട് , അഷ്റഫ് പാവൂര്‍ ,എന്‍ സി മുഹമ്മദ് ,റഷീദ് ഹാജി കല്ലിങ്ങല്‍, ഹാഷിം പടിഞ്ഞാര്‍ ,ശരീഫ് പൈക തുടങ്ങിയവര്‍ അനുശോചിച്ചു മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റും മുന്‍ നഗരസഭാ ചെയര്‍മാനുമായ ടി.ഇ അബ്ദുല്ല സാഹിബിനു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും അനുസ്മരണ യോഗവും ഇന്ന് വ്യാഴം രാത്രി 9 മണിക്ക് അബൂഹൈല്‍ കെഎംസിസി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും കൃത്യ സമയത്തു പങ്കെടുക്കണം എന്ന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
ഉത്തര കേരളത്തിലെ മുസ്ലിംലീഗിന്റെ ജനകീയ നേതാവും കാസര്‍കോട് ജില്ലാ പ്രസിഡണ്ടും കാസര്‍കോട് നഗരസഭ മുന്‍ ചെയര്‍മാനുമായ ടി.ഇ. അബ്ദുല്ലയുടെ നിര്യാണത്തില്‍ ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി അനുശോചിച്ചു.
പരന്ന വായനയും ചരിത്രാവബോധവും കൈമുതലായിരുന്ന ടി ഇ പുതു തലമുറക്ക് മാര്‍ഗ്ഗ ദര്‍ശിയും ഒരു റെഫറന്‍സ് ഗ്രന്ഥാവുമായിരുന്നു എന്ന്
ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി സിദ്ദീഖ് ചൗക്കി ട്രഷറര്‍ സത്താര്‍ ആലമ്പാടി എന്നിവര്‍ അഭിപ്രായപ്പെട്ടു.
ഭാരവാഹികളായ സുബൈര്‍ അബ്ദുള്ള, അബ്ദുല്ല ബെളിഞ്ച .മുനീഫ് ബദിയടുക്ക, ഹനീഫ് കാറഡുക്ക, ഷാഫി ചെര്‍ക്കള, ഹമീദ് എം എസ്, സഫ്വാന്‍ അണങ്കൂര്‍, സുഹൈല്‍ കോപ്പ, തുടങ്ങിയവര്‍ അനുശോചിച്ചു .ടി ഇ അബ്ദുല്ലയുടെ നിര്യാണത്തില്‍ ദുബായ് കെ എം സി സി മഞ്ചേശ്വരം ഉദുമ കാഞ്ഞങ്ങാട് .തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റികള്‍ അനുശോചിച്ചു