Wednesday, June 18, 2025

കടലുണ്ടിയില്‍ കൂണ്‍ഗ്രാമം ആരംഭിക്കും – മന്ത്രി പി. പ്രസാദ്

Must Read

കോഴിക്കോട്: കടലുണ്ടിയില്‍ കൂണ്‍ കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂണ്‍ഗ്രാമം ഉടനെ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ജൈവസമൃദ്ധി എന്ന ബ്രാന്‍ഡ് നെയിമില്‍ കൂണില്‍ നിന്നും ഒട്ടേറെ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന യൂണിറ്റുകളും തുടങ്ങാനാകുമെന്ന് മന്ത്രി പറഞ്ഞു.


കടലുണ്ടിയിലും ബേപ്പൂരിന്റെ പരിസര പ്രദേശങ്ങളിലും മുല്ലപ്പൂ കൃഷിയും മറ്റ് പൂകൃഷികളും ആരംഭിക്കാനുള്ള സാധ്യതകളും പരിശോധിക്കും. മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്റെ സഹായം ലഭ്യമാക്കും. വിവിധ കൃഷികളില്‍ താല്പര്യമുള്ളവര്‍ക്ക് അതിനായുള്ള പരിശീലനം നല്‍കാനും നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കൃഷി കൂട്ടങ്ങളുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തണം. ഇങ്ങനെ ഉല്പാദിപ്പിക്കപ്പെടുന്ന ഉല്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ മൊബൈല്‍ ആപ്പും ആരംഭിക്കും. മാര്‍ക്കറ്റ് ഹബ്ബും ബേപ്പൂര്‍ മണ്ഡലത്തില്‍ തുടങ്ങാന്‍ ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു.


ബേപ്പൂര്‍ നിയോജക മണ്ഡത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘ന്യൂ ബേപ്പൂര്‍ – വിഷന്‍ 2025 ‘പദ്ധതിയുടെ ഭാഗമായുള്ള’ ജൈവ സമൃദ്ധി ‘കൃഷി അനുബന്ധ മേഖലകളിലെ വികസന സാധ്യതകള്‍ ശില്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.


രാമനാട്ടുകരയെ സമ്പൂര്‍ണ്ണ തരിശ് രഹിത പ്രദേശമായി മാറ്റാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. അക്വാ വെരിഫൈഡ് ഗാര്‍ഡന്‍ വ്യാപകമാക്കും. ബേപ്പൂരില്‍ കൂടുതല്‍ തെങ്ങിന്‍ തൈകള്‍ നല്‍കാനുള്ള പദ്ധതി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സമഗ്ര കാര്‍ഷിക വികസന രേഖ പ്രകാശനവും മന്ത്രി പ്രസാദ് നിര്‍വഹിച്ചു. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. പത്മശ്രീ പുരസ്‌കാര ജേതാവ് ചെറുവയല്‍ രാമനെ ചടങ്ങില്‍ അദ്ദേഹം ആദരിച്ചു.

ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, ഫറോക്ക് നഗരസഭ ചെയര്‍മാന്‍ എന്‍.സി. അബ്ദുള്‍ റസാഖ്, രാമനാട്ടുകര നഗരസഭ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ റഫീഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ, നഗരസഭ ടൗണ്‍ പ്ലാനിങ് ചെയര്‍മാന്‍ കൃഷ്ണകുമാരി, നഗരസഭ മരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി. രാജന്‍, ജില്ലാ പഞ്ചായത്ത് അംഗം പി. ഗവാസ്, രാധാ ഗോപി തുടങ്ങിയവര്‍ സംസാരിച്ചു. എം.ഗിരീഷ് സ്വാഗതവും എം.സമീഷ് നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img