Thursday, June 19, 2025

സംസ്ഥാനത്ത് ഡിസൈന്‍ നയം ഉടന്‍ നടപ്പിലാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

Must Read

കോഴിക്കോട്: കേരളത്തെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റണമെങ്കില്‍ ഒരു ഡിസൈന്‍ പോളിസി നിര്‍ബന്ധമാണെന്നും ഇതിനായി പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്ന് സംസ്ഥാനത്ത് ഡിസൈന്‍ നയം ഉടന്‍ നടപ്പിലാക്കുമെന്നും പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നവീകരിച്ച മുക്കം ടൗണിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലോകപ്രശസ്തരായ ആര്‍ക്കിടെക്കുകളെ ഉപയോഗിച്ച് രൂപപ്പെടുത്തിയ കരട് നയം നടപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നതിന്റെ സാധ്യതകളെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ഡിസൈന്‍ നയം നടപ്പിലാക്കുമ്പോള്‍ കേരളത്തിന്റെ ഇത്തരത്തിലുള്ള പാലങ്ങള്‍ക്കിടയില്‍ വയോജന പാര്‍ക്ക്, കുട്ടികള്‍ക്കുള്ള പാര്‍ക്ക് തുടങ്ങിയവ വിദേശരാജ്യങ്ങളില്‍ ഉള്ളതുപോലെ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ലിന്റോ ജോസഫ് എംഎല്‍എ അധ്യക്ഷനായിരുന്നു. റോഡ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹാഷിം വി കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസ് മുഖ്യാതിഥിയായിരുന്നു.

മുക്കം നഗരസഭ ചെയര്‍മാന്‍ പിടി ബാബു, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അഡ്വ.കെ.പി ചാന്ദിനി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ മജീദ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റുബീന കെ.കെ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സത്യനാരായണന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍ അശ്വതി സനൂജ്, മുക്കം നഗരസഭാ സെക്രട്ടറി എം വിജില, റോഡ്‌സ് നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ട് എന്‍ജിനീയര്‍ വിശ്വപ്രകാശ് ഇ.ജി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീജയന്‍ എന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img