Thursday, June 19, 2025

ബേപ്പൂര്‍ ഹാര്‍ബറിന്റെ സമഗ്ര വികസനത്തിനായി മന്ത്രി തലത്തില്‍ ചര്‍ച്ച നടത്തും- മന്ത്രി മുഹമ്മദ് റിയാസ്

Must Read

കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബറിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് മന്ത്രി തലത്തില്‍ ചര്‍ച്ച നടത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ ഹാര്‍ബറില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളുടെ ഏകോപനമുറപ്പാക്കി ഹാര്‍ബറില്‍ സമഗ്ര വികസനം സാധ്യമാക്കും. ഹാര്‍ബറിന് ഒരു മാസ്റ്റര്‍ പ്ലാന്‍ അനിവാര്യമാണെന്നും ചര്‍ച്ചകള്‍ നടത്തി കാര്യങ്ങള്‍ ആലോചിച്ച് സമയബന്ധിതമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഹാര്‍ബറിന്റെ ഫലപ്രദമായ പ്രവര്‍ത്തനത്തിനായി ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കും. ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികളെ കണ്ട ശേഷം മന്ത്രി വനശ്രീയില്‍ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി.

കോസ്റ്റല്‍ ഏരിയ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ പി ഐ ഷെയ്ഖ് പരീത്, ഡീപ് ഓഷ്യന്‍ മിഷന്റെ മിഷന്‍ ഡയറക്ടറും, നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിലെ ഡയറക്ടറുമായ ഡോ.എം.വി. രമണമൂര്‍ത്തി, കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ പ്രിന്‍സിപ്പല്‍ ഡോ. മനോജ് കുമാര്‍ കിനി, കെ എസ് സി എ ഡി സി ചീഫ് എഞ്ചിനീയര്‍ ബാലകൃഷ്ണന്‍ ടി.വി, കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ സെജോ ഗോര്‍ഡിസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്‌മെന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയദീപ് തുവ്വശ്ശേരി, ഫിഷറീസ് ഡിപ്പാര്‍ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സുധീര്‍ കുമാര്‍, തുടങ്ങിയവര്‍ ബേപ്പൂര്‍ ഹാര്‍ബറിന്റെ സമഗ്ര മാസ്റ്റര്‍ പ്ലാനിലെ വിവിധ മേഖലകളെ കുറിച്ച് വിശദീകരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img