Thursday, June 19, 2025

മാത്തോട്ടം സ്വദേശിയെ മര്‍ദ്ദിച്ച സംഭവം: മൂന്നുപേര്‍ അറസ്റ്റില്‍

Must Read

കോഴിക്കോട്: മാത്തോട്ടം സ്വദേശിയും ഏവിയേഷന്‍ കോഴ്‌സ് വിദ്യാര്‍ത്ഥിയുമായ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ ഏറ്റെടുത്ത സംഘത്തിലെ മൂന്ന് പേര്‍ പിടിയിലായി. പയ്യാനക്കല്‍ സ്വദേശി മുഫീദ മന്‍സിലില്‍ ഷംസുദീന്‍ ടി.വി (31), ചക്കുംകടവ് ആനമാട് അരീക്കാടന്‍ വീട്ടില്‍ മുഹമ്മദ് റഫീക്ക് (34 ), പയ്യാനക്കല്‍ കീഴില്‍പറമ്പ് ഷഹദ് മന്‍സിലില്‍ കെഫ്‌സീബ് (31) എന്നിവരാണ് പിടിയിലായത്.

ജനുവരി 15നാണ് യുവാവിനെ നേരെ അക്രമം നടന്നത്. വിദേശത്ത് ജോലി ചെയ്യുന്ന പയ്യാനക്കല്‍ സ്വദേശിയുടെ ഭാര്യയുമായി യുവാവിനുള്ള സൗഹൃദമാണ് ക്വട്ടേഷനു കാരണമായതെന്ന് സുഹൃത്തുക്കളോട് കാര്യം പറയുകയും അവര്‍ ക്വട്ടേഷന്‍ ഏറ്റെടുക്കുകയുമായിരുന്നു. തുടര്‍ന്ന് ആഴ്ച്ചകളോളം സംഘം യുവാവിനെ നിരീക്ഷിച്ച് രീതികള്‍ മനസ്സിലാക്കുകയും തുടര്‍ന്ന് ഞായറാഴ്ച്ച ഇയാളെ പിന്തുടരുകയും വീട്ടിലേക്ക് കയറുന്നതിനിടെ ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഗ്രൗണ്ടിലേക്ക് കൂട്ടികൊണ്ടു പോയി ക്രൂരമായി മര്‍ദ്ധിക്കുകയും ചെയ്തു. യുവാവിന്റെ കരച്ചില്‍ കേട്ട് സമീപത്തെ വീടുകളില്‍ ലൈറ്റിട്ടപ്പോള്‍ ഓടി പോവുകയും ചെയതു.

തുടര്‍ന്ന് യുവാവിന്റെ പരാതിയില്‍ ഫറോക്ക് അസി.കമ്മീഷന്‍ എ.എം സിദ്ധിഖിന്റെ നിര്‍ദ്ദേശപ്രകാരം കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന്
മനസ്സിലാക്കിയ പ്രതികള്‍ മൊബൈല്‍ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോവുകയും ചെയ്തു.

രഹസ്യമായി അന്വേഷണം ആരംഭിച്ച സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് ഇവരുമായി ബന്ധപ്പെട്ട നിരവധി ആളുകളെ നിരീക്ഷിക്കുകയും, ചോദ്യം ചെയ്‌തെങ്കിലും പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ, നാട്ടിലുള്ളവരെ ബന്ധപ്പെടുകയോ ചെയ്യാതിരുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളി ഉയര്‍ത്തി. ഇവര്‍ ഒളിവില്‍ കഴിയുന്നത് ഉത്തരേന്ത്യയിലാണെന്ന് മനസ്സിലാക്കിയപ്പോള്‍ അന്വേഷണ സംഘത്തിന്റെ ഉത്തരേന്ത്യന്‍ ബന്ധങ്ങളുപയോഗിച്ച് ഗുജറാത്തിലെ അഹമ്മദാബാദ്, രാജസ്ഥാനിലെ അജ്മീര്‍ എന്നി സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരുടെ ഓരോ നീക്കങ്ങളും നിരീക്ഷിക്കുകയും തുടര്‍ന്ന് പ്രതികള്‍ കര്‍ണ്ണാടക ഭാഗത്തേക്ക് യാത്ര ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം ഉടനെ ഉടുപ്പിയിലേക്ക് പോവുകയും ട്രയിനില്‍ വന്നുകൊണ്ടിരുന്ന പ്രതികളെ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ. മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്ത് കോഴിക്കോട് എത്തിക്കുകയുമായിരുന്നു.
വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവാനും സാധ്യതയുണ്ട്. പിടിയിലായ ഷംസുദ്ദീന്‍ കസബ ഗോള്‍ഡ് കവര്‍ച്ച കേസിലെ പ്രതിയാണ്.

സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ് സീനിയര്‍ സിപിഒ മാരായ ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്,ഷഹീര്‍ പെരുമണ്ണ, സിപിഒ മാരായ സുമേഷ് ആറോളി, അര്‍ജ്ജുന്‍ എ.കെ, മാറാട് പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍ കെ.വി,എ.എസ്.ഐ സജിത്ത് കുമാര്‍ വി.വി സീനീയര്‍ സിപിഒ മാമുക്കോയ എന്നിവരാണ് കേസന്വേഷണം നടത്തിയിരുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img