കുന്ദമംഗലം :മുണ്ടിക്കൽ താഴം മഞ്ഞാങ്ങര കുടുംബസംഗമം പന്തീർപാടം സെഞ്ച്വറി ഹാളിൽ നടന്നു. അഡ്വ. പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. എം. ബീരാൻഹാജി അധ്യക്ഷത വഹിച്ചു. ബഷീർ റഹ്മാനി ഉദ്ബോധനപ്രസംഗം നടത്തി.
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അംഗം കെ കെ സി നൗഷാദ്, ബാപ്പു വെള്ളിപ്പറമ്പ്, ഇ.മാമുക്കോയ മാസ്റ്റർ,എം ബാബുമോൻ, തിരൂർ നഗര സഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, മുഹമ്മദ് അബ്ദുറഹ്മാൻ കരീറ്റിപ്പറമ്പ്, ഇ. എം. കോയ ഹാജി എന്നിവർ സംസാരിച്ചു. മുതിർന്ന അംഗം എം.ബീരാൻ ഹാജിയെ ആദരിച്ചു.
മുഹമ്മദ് അൻഫാൻ ഖിറാഅത് നടത്തി. പാണോലത്ത് കോയമുസ്‌ലിയാർ പ്രാർത്ഥന നടത്തി. സംഘടകസമിതി ചെയർമാൻ പി. കോയമാസ്റ്റർ സ്വാഗതവും കൺവീനർ സറഫുദ്ധീൻ വെള്ളിപ്പറമ്പ് നന്ദിയും പറഞ്ഞു. അംഗങ്ങളുടെ കലാ കായിക പരിപാടികളും നടന്നു.