കോഴിക്കോട്: കോളേജ് വിദ്യാര്ഥികള്‍ക്കിടയില്‍ ലഹരിവസ്തുക്കള്‍ വില്പന നടത്തുന്ന യുവാവ് പിടിയില്‍. 5 ഗ്രാം എം.ഡി.എം.എ യുമായി മലപ്പുറം പെരിങ്ങാവ് അരിക്കുംപുറത് വീട്ടില്‍ മുഹമ്മദ് ഷഫീര്‍ (27 )നെയാണ് കോഴിക്കോട് ആന്റി നര്‍കോടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നര്‍കോടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് പിടികൂടിയത്.
ഫാറൂഖ് കോളേജിന് സമീപം വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ കെ.ഇ ബൈജു ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്റി നാര്‍കോട്ടിക് സ്‌കോഡ് നടത്തിയ അന്വേഷത്തിലാണ് കോളേജിന് സമീപം പ്രവര്‍ത്തിക്കുന്ന സ്‌പോട് കഫേ യുടെ മറവില്‍ ഷഫീര്‍ എന്നയാള്‍ വന്‍തോതില്‍ ലഹരി മരുന്ന് കച്ചവടം നടത്തുന്നുണ്ടെന്ന് വിവരം ലഭിക്കുകയും പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു.
ഡാന്‍സാഫ് എസ്.ഐ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുറഹിമാന്‍ സീനിയര്‍ സി.പി.ഒ കെ അഖിലേഷ്, അനീഷ് മൂസാന്‍വീട് സി.പി.ഒ അര്‍ജുന്‍ അജിത്, പന്തീരാങ്കാവ് സ്റ്റേഷനിലെ സി.പി.ഒ രഞ്ജിത് എം, ഫാറൂഖ് സ്റ്റേഷനിലെ എസ്.ഐ. ബാവ രഞ്ജിത് ടി.പി, ഡ്രൈവര്‍ സി.പി.ഒ സന്തോഷ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.