Wednesday, June 18, 2025

ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ഇഡി കേസില്‍ എം ശിവശങ്കറിന്റെ അറസ്റ്റും നിര്‍ണായകമായ സ്വപ്‌നയുടെ മൊഴിയും

Must Read

ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ഇഡി കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റില്‍ നിര്‍ണായകമായത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. കേസില്‍ ഇതുവരെ പ്രതി ചേര്‍ത്തത് ആറുപേരെയാണ്. മുന്നു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലൈഫ് മിഷന്‍ കേസിലെ ആദ്യ അറസ്റ്റ് കേസിലെ അഞ്ചാം പ്രതിയായ എം. ശിവശങ്കറിന്റേതാണ്. യൂണിടാക് ബില്‍ഡേഴ്‌സ് എംഡി സന്തോഷ് ഈപ്പന്‍, നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതി പിഎസ് സരിത് എന്നിവരുടെ മൊഴിയും ശിവശങ്കറിന് കുരുക്കായി.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ നിര്‍മാണ പദ്ധതിക്കായി യുഎഇ റെഡ് ക്രസന്റ് വഴി ലഭിച്ച ഏഴേമുക്കാല്‍ കോടി രൂപയില്‍ 3.80 കോടി കോഴയായി നല്‍കിയിട്ടുണ്ടെന്നായിരുന്നു യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റി യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ട് ഖആലിദിന് നേരിട്ട് നല്‍കി എന്നായിരുന്നു മൊഴി. ഇതിനുപിന്നാലെ ഇഡിക്ക് സ്വപ്‌ന സുരേഷ് മൊഴി നല്‍കി. ആറ് കോടി രൂപയാണ് കോഴപ്പണമെന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍. ഖാലിദിന് നല്‍കിയ 3.80 കോടി മാത്രമല്ല കോഴയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ശിവശങ്കറിന്റെ അക്കൗണ്ടിലും സ്വപ്‌നയുടെയും ശിവശങ്കറിന്റെയും സംയുക്ത അക്കൗണ്ടിലും കണ്ടെത്തിയ ഒരു കോടി രൂപ കോഴയാണെന്ന നിഗമനത്തിലാണ് ഇഡി. സരിത്, സന്ദീപ് എന്നിവര്‍ക്കായി 59 ലക്ഷം രൂപയാണ് നല്‍കിയത്. സന്ദീപിന് പണം നല്‍കിയത് ബാങ്ക് അക്കൗണ്ടുകളിലൂടെയാണ്. യൂണിടാക് കമ്പനിയെ പരിചയപ്പെടുത്തിയതിനാണ് സരിതിന് പണം നല്‍കിയത്.

2019 ജൂലൈ 11 നാണ് ലൈഫ് മിഷന്‍ ധാരണപത്രം ഒപ്പിട്ടത്. ലൈഫ് മിഷന്‍ സിഇഒ യുവി ജോസും റെഡ്ക്രസന്റെ സെക്രട്ടറി ജനറലും തമ്മിലായിരുന്നു കരാര്‍. സംസ്ഥാന സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റും തമ്മിലുള്ള ഇടപാടുകളുടെ ആശയവിനിമയം ശിവശങ്കര്‍ മുഖേനയായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img