Wednesday, June 18, 2025

നാട്ടുകാർ ദേശീയ പാത പ്രവൃത്തി തടഞ്ഞു

Must Read

കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി അനുവദിച്ച മിനി അടിപ്പാതക്ക് പകരം മേല്‍ പാലം തന്നെ വേണമെന്നാവശ്യപ്പെട്ട് നായന്മാര്‍മൂലയില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം കരുത്താര്‍ജ്ജിക്കുന്നു. ഇന്നലെ രാവിലെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവൃത്തി തടഞ്ഞു. ഇതേത്തുടര്‍ന്ന് ഏരെ നേരം ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ വാക്‌പോരുണ്ടായി. വിവരമറിഞ്ഞ് വിദ്യാനഗര്‍ പൊലീസ് സ്ഥലത്തെത്തി.

പൊലീസ് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ 24 മണിക്കൂര്‍ പ്രവൃത്തി നിര്‍ത്തിവെക്കുന്നതായുള്ള അധികൃതരുടെ ഉറപ്പിന്മേല്‍ പ്രതിഷേധം അയയുകയായിരുന്നു. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ജില്ലാ കലക്ടറേയും ജനപ്രതിനിധികളേയും കാണാനും കണ്ണൂരില്‍ പോയി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പരാതി ബോധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്ത് മേല്‍പാലം അനുവദിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നാട്ടുകാര്‍.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img