Thursday, June 19, 2025

സേവ് എനര്‍ജി പ്രോഗ്രാമിന്റെ ഭാഗമായി എല്‍ഇഡി ബള്‍ബ് പുന: സംസ്‌കരണ ശില്പശാല

Must Read

കുന്ദമംഗലം: ഉപജില്ലാ ഹെഡ് ഹെഡ്മാസ്‌റ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കവിത പുരസ്‌കാരം കരസ്ഥമാക്കിയ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടര്‍ മനോജ് മണിയൂരിനെ ആദരിച്ചു. കൂടാതെ സേവ് എനര്‍ജി പ്രോഗ്രാമിന്റെ ഭാഗമായി എല്‍ഇഡി ബള്‍ബ് പുന: സംസ്‌കരണ ക്ലാസ് നടത്തി.
കുന്ദമംഗലം ഉപജില്ലയുടെ തനത് പ്രവര്‍ത്തനമായ എന്റെ വീട്ടിലും വിദ്യാലയത്തിലും പച്ചക്കറി കൃഷി പ്രോജക്ടില്‍ സമ്മാനാര്‍ഹമായ വിദ്യാലയങ്ങള്‍ക്കുള്ള അവാര്‍ഡ് ദാനവും ബ്ലോക്ക് രാജീവ് ഘര്‍ ഓഡിറ്റോറിയത്തില്‍ നടത്തി.


ചടങ്ങില്‍ എഇഒ കെ.ജെ പോള്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചുമതല വഹിക്കുന്ന എന്‍. അബൂബക്കര്‍ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനവും മനോജ് മണിയുരിനുള്ള പുരസ്‌കാര വിതരണവും നടത്തി. സബ് ജില്ലയില്‍ എന്റെ വീട്ടിലും വിദ്യായത്തിലും പച്ചക്കറി പ്രോജക്ടിലെ വിജയി കള്‍ക്ക് ഡിഡിഇ മനോജ് മണിയൂര്‍ പുരസ്‌കാരങ്ങള്‍ നല്‍കി. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി , എംഎ ജോണ്‍സണ്‍, സി.കെ. വിനോദ് കുമാര്‍, ഷുക്കൂര്‍ കോണിക്കല്‍ , യൂസഫ് സിദ്ധിഖ് പ്രസംഗിച്ചു. സേവ് എനര്‍ജി പ്രോഗ്രാമിന്റെ ഭാഗമായി അധ്യാപകര്‍ക്കും കുട്ടികള്‍ക്കും നടത്തിയ പരിശീലനത്തിന് കെ. പവിത്രന്‍ നേതൃത്വം നല്‍കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img