Thursday, June 19, 2025

മതനിരപേക്ഷ വിശാല സഖ്യത്തിന് ലീഗ്

Must Read

ചെന്നൈ: മതനിരപേക്ഷ കക്ഷികളെ അണിനിരത്തി വിശാലസഖ്യമുണ്ടാക്കി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടണമെന്ന് മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം ആഹ്വാനം ചെയ്തു. സമ്മേളനം അംഗീകരിച്ച പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പിക്കെതിരെ തമിഴ്നാട് മാതൃകയില്‍ സഖ്യം ഉയര്‍ന്നുവരണം. വിവിധ കക്ഷികളുമായി ചര്‍ച്ച നടത്തുന്നതിന് പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കാനും സമ്മേളനത്തില്‍ തീരുമാനമായി.

ചെന്നൈയിൽ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് എത്തിയ നേതാക്കൾ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ ഖബറിടം സന്ദർശിച്ച് പ്രാർത്ഥന നടത്തുന്നു

മതനിരപേക്ഷ കക്ഷികളെ അണിനിരത്ത് നവംബറില്‍ ഡല്‍ഹിയില്‍ സമ്മേളനം സംഘടിപ്പിക്കും. മുസ്‌ലിംലീഗിന് ഡല്‍ഹിയില്‍ ആസ്ഥാനമന്ദിരം സ്ഥാപിക്കും. പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയവരെയും അകന്നു നില്‍ക്കുന്നവരെയും തിരിച്ചെത്തിക്കും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രമേയം അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സര്‍ക്കാറിനെതിരെ സഖ്യം രൂപീകരിക്കുമ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലും വേരോട്ടമുള്ള കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്ന് തങ്ങള്‍ പറഞ്ഞു. മറ്റു കക്ഷികള്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യണമെന്നും അഭിപ്രായപ്പെട്ടു.

ദേശീയ പ്രസിഡന്റ് കെ.എം ഖാദര്‍ മൊയ്തീന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ്, സെക്രട്ടറി ഖുറം അനീസ്ഉമര്‍, സംസ്ഥാന സെക്രട്ടറി ഡോ.എം.കെ മുനീര്‍, നയീം അക്തര്‍, ദസ്തഗീര്‍ ഇബ്രാഹിം ആഗ, മുഹമ്മദ്കോയ, സി.എച്ച് അബ്ദര്‍ റഹ്മാന്‍, ജാവിദ്ഖാന്‍,അബ്ദുറഹിമാന്‍ രണ്ടത്താണി ബി. മുഹമ്മദ് ഇസ്മായില്‍ പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img