കുന്ദമംഗലം: കുടുംബാരോഗ്യ കേന്ദ്രത്തിന് വേണ്ടി പുതുതായി വാങ്ങിയ ആംബുലന്‍സിന്‍റെ ഫ്ളാഗ് ഓഫ് കര്‍മ്മം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് അനുവദിച്ച 7,41,481 രൂപ വിനിയോഗിച്ചാണ് വാഹനം ലഭ്യമാക്കിയത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പെയിന്‍ ആന്‍റ് പാലിയേറ്റീവ് സെന്‍ററിന് നേരത്തെ എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും ഒരു ആംബുലന്‍സ് അനുവദിച്ചിരുന്നു. ആയത് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു വരികയാണ്.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍ക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ കെ.കെ.സി നൗഷാദ്, കെ സുരേഷ്ബാബു, സി.എം ബൈജു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി. അനില്‍കുമാര്‍ സ്വാഗതവും ഡോ. കെ.വി സിബി നന്ദിയും പറഞ്ഞു.
പടം : കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ആംബലന്‍സ്
പി.ടി.എ റഹീം എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്യുന്നു.