കോഴിക്കോട് ബീച്ചില്‍ പുതുതായി ആരംഭിച്ച കെ.ടി.ഡി.സി യുടെ കഫേ പൊളിറ്റന്‍ റസ്റ്റോറന്റ് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി.
ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫിര്‍ അഹമ്മദ്, വാര്‍ഡ് കൗണ്‍സിലര്‍ കെ റംലത്ത്, ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, ജില്ലാ വികസന കമ്മീഷണര്‍ എം.എസ്. മാധവിക്കുട്ടി, സബ് കലക്ടര്‍ വി.ചെല്‍സാസിനി, അസിസ്റ്റന്റ് കലക്ടര്‍ സമീര്‍ കിഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.ടി.ഡി.സി ചെയര്‍മാന്‍ പി. കെ ശശി സ്വാഗതവും കെ. ടി. ഡി. സി മാനേജിങ് ഡയറക്ടര്‍ വി.വിഘ്‌നശ്വരി നന്ദിയും പറഞ്ഞു.
ടൂറിസത്തിന്റെ ഉടമസ്ഥതയിലുള്ള ബീച്ചിലെ കെട്ടിടത്തില്‍ ആരംഭിക്കുന്ന കെടിഡിസി റെസ്റ്റോറന്റില്‍ 86 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും. വായിക്കാനുള്ള പുസ്തകങ്ങളും വര്‍ക്ക് സ്‌പേസും പ്രത്യേകം ഒരുക്കിയിട്ടുണ്ട്