Thursday, June 19, 2025

കോഴിക്കോടൻസ് റിയാദ് മുഹബത്ത് നൈറ്റ് മെഗാ ഇവൻറ് നാളെ; വിധു പ്രതാപും റിമി ടോമിയും പങ്കെടുക്കും

Must Read

റിയാദ്: പ്രശസ്ത പിന്നണി ഗായകരായ റിമി ടോമിയും വിധു പ്രതാപും നാളെ റിയാദിൽ എത്തും. റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ കോഴിക്കോടൻസ് സംഘടിപ്പിക്കുന്ന സംഗീത സന്ധ്യയിൽ പങ്കെടുക്കാനാണ് ഇരുവരും എത്തുന്നത്. നാളെ വൈകിട്ട് എക്സിറ്റ് പത്തിലെ നൗറാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ‘കോഴിക്കോടൻസ് മുഹബത്ത് നൈറ്റ്’ എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്. സഫ മക്ക പോളിക്ലിനിക്കാണ് മുഖ്യ പ്രായോജകർ.

വൈകീട്ട് 4 മണി മുതൽ കോഴിക്കോടൻസ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന കുടുംബ സംഗമം നടക്കും. രാത്രി 8 മണി മുതലാണ് റിമി ടോമിയുടെയും വിധുപ്രതാപിന്റെയും സംഗീത സന്ധ്യ ആരംഭിക്കുന്നത്.

2019ൽ രൂപീകൃതമായ കോഴിക്കോടൻസ് റിയാദിൽ ഇതിനകം വിവിധ തലങ്ങളിൽ സജീവമായ ഇടപെടൽ നടത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ സമാനമനസ്കരായ കോഴിക്കോട്ടുകാരെ ഉൾപ്പെടുത്തി ചാപ്റ്ററുകൾ രൂപീകരിക്കുമെന്നും കാലഘട്ടത്തിന്റെ അനിവാര്യതയിലൂന്നി ക്രിയാത്മക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ പറഞ്ഞു. മെഗാ ഇവൻറിൻ്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായും സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img