റിയാദ് : കോഴിക്കോടന്‍ ആതിഥേയത്വത്തിന്റെ ചാരുതയില്‍ പെയ്തിറങ്ങിയ സംഗീത വര്‍ഷം റിയാദിലെ മലയാളി സമൂഹത്തിന് അവിസ്മരണീയ അനുഭവമായി. ആസ്വാദക സമൂഹത്തെ കയ്യിലെടുത്ത പ്രശസ്ത പിന്നണി ഗായകരായ റിമി ടോമിയും വിധു പ്രതാപും റിയാദിലെ കലാ പ്രേമികള്‍ക്ക് നല്‍കിയത് ഓര്‍മ്മിക്കാന്‍ ഒരു പിടി മനോഹര നിമിഷങ്ങളായിരുന്നു. പഴയതും പുതിയതുമായ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഇരുവരും പോള്‍സ്റ്റാര്‍ നര്‍ത്തകരുടെ അകമ്പടിയോടെ വേദിയില്‍ തകര്‍ത്താടിയപ്പോള്‍ സദസും അവര്‍ക്കൊപ്പം നൃത്തമാടി. റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായമയായ കോഴിക്കോടെന്‍സാണ് എക്‌സിറ്റ് പത്തിലെ നൗറാസ് ഓഡിറ്റോറിയത്തില്‍ ‘മൊഹബത്ത് നൈറ്റ്’ എന്ന പേരില്‍ മെഗാ ഷോ ഒരുക്കിയത്.
സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷവും പരിപാടിയോടനുബന്ധിച്ച് അരങ്ങേറി. ഇതാദ്യമായാണ് റിമി ടോമിയും വിധുപ്രതാപും ഒരുമിച്ച് സൗദിയിലെ ഒരു വേദിയിലെത്തുന്നത്. സഫ മക്ക പോളിക്ലിനിക്കായിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകര്‍.
വൈകീട്ട് അഞ്ചു മണി മുതല്‍ ഏഴര വരെ കോഴിക്കോടെന്‍സ് കുടുംബ കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപരിപാടികള്‍ നടന്നു. ഹന നൗഫല്‍, ഹൈറാ സുനിന്‍, നേഹ നൗഫല്‍, ആയിഷ സമ്രാ, മുഹമ്മദ് അല്‍ദിന്‍, ആലിം സയാന്‍, ഹയാന്‍ ഫാത്തിമ, ഖഷിഫ് ഷഫീക്, ദിയ ഫാത്തിമ, ഹനീക് ഹം ദാന്‍, സഫ്‌ന മസൂദ്, ആസിഫ് വടകര, അനില്‍ മാവൂര്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് നടന്ന ഉദ്ഘാടന സെഷനില്‍ കോഴിക്കോടെന്‍സ് സ്ഥാപകാംഗം അഷ്റഫ് വേങ്ങാട്ട് മെഗാ ഷോ ഉദ്ഘാടനം ചെയ്തു. ചീഫ് ഓര്‍ഗനൈസര്‍ മൊഹിയുദ്ധീന്‍ സഹീര്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഹര്‍ഷാദ് ഹസ്സന്‍ ഫറോക്ക്, ജനറല്‍ കണ്‍വീനര്‍ റാഫി കൊയിലാണ്ടി, ട്രഷറര്‍ ഷാജു കെ.സി, മറ്റു ഭാരവാഹികളായ കബീര്‍ നല്ലളം, വി.കെ.കെ അബ്ബാസ്, ഉമ്മര്‍ മുക്കം, മുജീബ് മൂത്താട്ട്, സുഹാസ് ചെപ്പാലി, നവാസ് ഒപ്പീസ് സ്ഥാപകാംഗങ്ങളായ മുനീബ് പാഴൂര്‍, മിര്‍ഷാദ് ബക്കര്‍, അക്ബര്‍ വേങ്ങാട്ട് എന്നിവര്‍ സംബന്ധിച്ചു. നിതിന്‍ സിറ്റിഫ്ളവര്‍, മുഹമ്മദ് ഷാഹിന്‍ എന്നിവര്‍ അവതാരകരായി.
പരിപാടികള്‍ക്ക് യതി മുഹമ്മദ്, അര്‍ഷാദ് എം.ടി, സഫറുള്ള കൊടിയത്തൂര്‍, ഫൈസല്‍ പൂനൂര്‍, ഇബ്രാഹിം സുബ്ഹാന്‍, മജീദ് പൂളക്കാടി, മുസ്തഫ നെല്ലിക്കാപ്പറമ്പ്, അല്‍ത്താഫ് കോഴിക്കോട്, ഗഫൂര്‍ കൊയിലാണ്ടി, ഷമീം മുക്കം, റിജോഷ് കടലുണ്ടി, ഫൈസല്‍ പാഴൂര്‍, നൗഫല്‍ വടകര, സിദ്ധീഖ് പാലക്കല്‍, മഷ്ഹൂദ് ടി കെ, സന്തോഷ് കൊയിലാണ്ടി, ഷബീര്‍ കക്കോടി, ഷമീജ് കൊളത്തൂര്‍, റാഷിദ് ദിയ, ഫാബിര്‍ കുഞ്ഞമ്മദ് , റഷീദ് പൂനൂര്‍, ഫാസില്‍ വേങ്ങാട്ട്, ഷഫീഖ് പാനൂര്‍, സാജിദ് കുറ്റിച്ചിറ, മുനീര്‍ ഹംദാന്‍, അന്‍സാര്‍ കൊടുവള്ളി, അന്‍വര്‍ ജീപാസ്, ആസിഫ്,മൈമൂന അബ്ബാസ്, സജീറ ഹര്‍ഷദ്, ഷാലിമ റാഫി, ഫിജ്‌ന കബീര്‍, ജസീല മൂസ, മുംതാസ് ഷാജു, സീനത്ത് യതി, ഷഫ്ന ഫൈസല്‍, സുമിത മോഹിയുദീന്‍, നജ്മാ ഫാബിര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.