കുന്ദമംഗലം: കോഴിക്കോട് ജില്ലാ വോളിബോള്‍ അസോസിയേഷന് ജില്ലാ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പാറ്റേണ്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 24 ടീമുകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 16 ടീമുകളും പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ് 18 ,19 തീയതികളിലാണ് പാറ്റേണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം വോളിബോള്‍ അസോസിയേഷന് കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ. മുസ്തഫ മാസ്റ്റര്‍ നിര്‍വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സി യൂസഫ് സ്വാഗതം പറഞ്ഞു.എംപിടിഎ പ്രസിഡണ്ട് അഞ്ചിത അധ്യക്ഷത വഹിച്ചു.
ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ മനോജ് ചാത്തമംഗലം,ദിനേശന് പയിമ്പ്ര, പി.മുഹമ്മദ് മാസ്റ്റര്‍, പി.ശ്രീനു, സത്യന് എന്നിവര്‍ സംസാരിച്ചു.
ടി.പി നിധീഷ് നന്ദി പറഞ്ഞു.